ആ​ര​ണ്യ​കം ഇ​ക്കോ ക​ഫേ ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, November 1, 2024 7:01 AM IST
കോ​ന്നി: വ​നം​വ​കു​പ്പി​‌ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ര​ണ്യ​കം ഇ​ക്കോ ക​ഫേ​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി എ. ​കെ. ശ​ശീ​ന്ദ്ര​ന്‍ നി​ര്‍​വ​ഹി​ച്ചു.കോ​ന്നി-ത​ണ്ണി​ത്തോ​ട് റോ​ഡി​ല്‍ പേ​രു​വാ​ലി​യി​ല്‍ ബാം​ബൂ ഹ​ട്ടി​നോ​ടു ചേ​ര്‍​ന്നാ​ണ് ആ​ര​ണ്യ​കം ഇ​ക്കോ ക​ഫേ നി​ര്‍​മി​ച്ച​ത്. ഭ​ക്ഷ​ണ ഹാ​ള്‍, അ​ടു​ക്ക​ള, സ്റ്റോ​ര്‍ റൂം ​ഉ​ള്‍​പ്പെ​ടെ​യാ​ണ് ക​ഫേ നി​ര്‍​മി​ക്കു​ന്ന​ത്. ക​ഫേ​യ്ക്ക് ചു​റ്റും ഇ​ന്റ​ര്‍​ലോ​ക്ക് ടൈ​ലു​ക​ള്‍ വി​രി​ച്ചു. വ​ന്യ​മൃ​ഗ ശ​ല്യം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ക​ഫേ​യ്ക്ക് ചു​റ്റും സൗ​രോ​ര്‍​ജ്ജ വേ​ലി​യും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

കെ. ​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ണ്ണി​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്് ഷാ​ജി കെ. ​സാ​മു​വ​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പ്ര​വീ​ണ്‍ പ്ലാ​വി​ള​യി​ല്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം സ​ത്യ​ന്‍, ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ഡോ. ​ക​മ​ലാ​ഹ​ര്‍്, കോ​ന്നി ഡി​എ​ഫ്്ഒ ആ​യു​ഷ് കു​മാ​ര്‍ കോ​റി, കോ​ന്നി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ അ​ജി​ത്, വ​ന​സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്റ്് അ​ജി കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.