ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​നം: റാ​ന്നി​യി​ലെ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ അ​ഞ്ചി​ന​കം പൂ​ര്‍​ത്തി​യാ​ക്കും
Friday, November 1, 2024 7:01 AM IST
റാ​ന്നി: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ന​വം​ബ​ര്‍ അ​ഞ്ചി​ന​കം പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ നി​ര്‍​ദേ​ശം ന​ല്‍​കി. വ​ട​ശേ​രി​ക്ക​ര, റാ​ന്നി പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ചേ​ര്‍​ന്ന ശ​ബ​രി​മ​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് എം​എ​ല്‍​എ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളു​ടെ വ​ശ​ങ്ങ​ളി​ലെ കാ​ടു വെ​ട്ടി അ​പ​ക​ടസൂ​ച​നാ ബോ​ര്‍​ഡു​ക​ള്‍ വ​യ്ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​റി​യി​ച്ചു. മ​ണ്ണാ​റ​ക്കു​ള​ഞ്ഞി - ചാ​ല​ക്ക​യം പാ​ത​യി​ല്‍ അ​പ​ക​ട​സൂ​ച​നാ ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ നി​ര്‍​ദേശം ന​ല്‍​കി. കൂ​ടാ​തെ വ​ട​ശേ​രി​ക്ക​ര ജം​ഗ്ഷ​നി​ലും പ​രി​സ​ര​ത്തും ഉ​ണ്ടാ​കു​ന്ന ട്രാ​ഫി​ക് ത​ട​സ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നും കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര്‍​ക്ക് സീ​ബ്രാ ലൈ​നു​ക​ള്‍ വ​ര​യ്ക്കു​ന്ന​തി​നും ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യോ​ട് നി​ര്‍​ദേ​ശി​ച്ചു. വ​ലി​യ പാ​ല​ത്തി​ന് ഇ​രു​വ​ശ​ത്തും റെ​യി​ലു​ക​ള്‍ സ്ഥാ​പി​ച്ച് അ​പ​ക​ടം ഒ​ഴി​വാ​ക്കാ​നും നി​ര്‍​ദേശം ന​ല്‍​കി.

പ്ര​യാ​ര്‍ മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​നു സ​മീ​പം പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ന്‍റെ വ​ശ​ത്ത് അ​പ​ക​ട​ക​ര​മാ​യി ഇ​ട്ടി​രി​ക്കു​ന്ന മ​ര​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം ചെ​യ്യ​ണം. പ​ത്ത​നം​തി​ട്ട ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ ഡി​ടി​പി​സി കെ​ട്ടി​ട​ത്തി​ന് സ​മീ​പം സ്ഥാ​പി​ച്ച ടോ​യ്‌ല​റ്റ് ബ്ലോ​ക്കി​ന് കൈ​വ​രി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി സ്ഥാ​പി​ക്കു​ന്ന​തി​നും ശു​ചി​മു​റി​ക​ളു​ടെ പൈ​പ്പു​ക​ളു​ടെ ചോ​ര്‍​ച്ച ഒ​ഴി​വാ​ക്കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നി​ര്‍​ദേശി​ച്ചു. റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ അ​യ്യ​പ്പ​ഭ​ക്ത​ര്‍​ക്കാ​യി 10 കി​ട​ക്ക​ക​ള്‍ പ്ര​ത്യേ​കം ഒ​രു​ക്കി​യി​ട്ടു​ള്ള​ത് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മ​രു​ന്ന് ഉ​ള്‍​പ്പെ​ടെ എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ശ​ബ​രി​മ​ല ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി വ​ട​ശേ​രി​ക്ക​ര പ​ഞ്ചാ​യ​ത്തി​ല്‍ 34 താത്കാ​ലി​ക ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ക​രെ​യാ​ണ് എ​ടു​ത്തി​രി​ക്കു​ന്ന​ത് ക​ട​വു​ക​ളി​ല്‍ നി​യോ​ഗി​ക്കു​ന്ന ലൈ​ഫ് ഗാ​ര്‍​ഡു​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ന​ല്‍​കും. പ്ര​ധാ​ന ടൗ​ണു​ക​ളി​ല്‍ ശ​ബ​രി​മ​ല സീ​സ​ണ്‍ കാ​ല​ത്ത് ഏ​തെ​ങ്കി​ലും ഒ​രു മെ​ഡി​ക്ക​ല്‍ സ്റ്റോ​ര്‍ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ മു​ഴു​വ​ന്‍ തു​റ​ന്നു​വ​യ്ക്കാ​ന്‍ നി​ര‍​ദ്ദേ​ശം ന​ല്‍​കി. കൂ​ടാ​തെ ഏ​തെ​ങ്കി​ലും ഒ​രു പെ​ട്രോ​ള്‍ പ​മ്പും ഇ​ത്ത​ര​ത്തി​ല്‍ തു​റ​ന്നു വ​യ്ക്കും. മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന് കൂ​ടു​ത​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.​തി​രു​വാ​ഭ​ര​ണ പാ​ത​യി​ലും അ​നു​ബ​ന്ധ പാ​ത​ക​ളി​ലും അ​പ​ക​ട​ക​ര​മാ​യി നി​ന്നി​രു​ന്ന മ​ര​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റി അ​പ​ക​ടം ഒ​ഴി​വാ​ക്കി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ല​താ മോ​ഹ​ന്‍ കെ ​ആ​ര്‍ പ്ര​കാ​ശ്, സ​ബ് ക​ള​ക്ട​ര്‍ സു​മി​ത്ത് കു​മാ​ര്‍ ഠാ​ക്കൂ​ര്‍ , പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​രാ​യ ജി. ​സു​ധാ​കു​മാ​രി, പി. ​ബി. സ​ജി വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.