പ്ര​കാ​ശ​ധാ​ര സ്കൂ​ളി​ൽ ശി​ല്പ​ശാ​ല
Friday, November 1, 2024 7:01 AM IST
പ​ത്ത​നം​തി​ട്ട: കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ്, എ​റ​ണാ​കു​ളം സെ​ന്‍റ് ആ​ൽ​ബ​ർ​ട്ട്സ് കോ​ള​ജു​ക​ളി​ലെ ര​സ​ത​ന്ത്ര വി​ഭാ​ഗ​ത്തി​ന്‍റെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ര​ജ​തജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന പ​ത്ത​നം​തി​ട്ട പ്ര​കാ​ശ​ധാ​ര സ്കൂ​ളി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് എ​ക​ദി​ന തൊ​ഴി​ൽ നൈ​പു​ണ്യ ശി​ല്പ​ശാ​ല ന​ട​ന്നു.

സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഫാ. ​റോ​യ് സൈ​മ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ം കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​ന്ധു ജോ​ൺ​സ് ഉദ്ഘാടനം ചെയ്തു. ര​സ​ത​ന്ത്രം വ​കു​പ്പ് മേ​ധാ​വി ഡോ. ​സൈ​നോ ഹ​ന്ന വ​ർ​ഗീ​സ്, പ്രോ​ഗാം കോ-ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജെ​നി മേ​രി മാ​ത്യു ഡോ. ​വി​ജ​യ് ജോ​ൺ ജേ​ർ​സ​ൺ, പ്ര​ഫ.​കെ.​സി. മാ​ണി, ഫാ.​ടി.​കെ. വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഡോ.​വി.​എ​സ്. നി​ഷ , ഡോ. ​കൃ​ഷ്‌​ണ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് സോ​പ്പ് നി​ർ​മാ​ണം, വേ​ദ​ന​സം​ഹാ​രി, ശു​ചീ​ക​ര​ണ വ​സ്തു​ക്ക​ളു​ടെ നി​ർ​മാ​ണം എ​ന്നി​വ​യി​ൽ പ്ര​കാ​ശ​ധാ​ര​യി​ലെ കു​ട്ടി​ക​ൾ​ക്ക് പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ന​ൽ​കി. പ്ര​സ്തു​ത ശി​ല്പ​ശാ​ല​യി​ൽ നൂ​റ്റ​മ്പ​തി​ൽ പ​രം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.