നി​ല​യ്ക്ക​ല്‍-പ​രു​മ​ല പ​ദ​യാ​ത്ര നാ​ളെ പു​റ​പ്പെ​ടും
Wednesday, October 30, 2024 4:47 AM IST
പ​ത്ത​നം​തി​ട്ട: നി​ല​യ്ക്ക​ൽ സെ​ന്‍റ് തോ​മ​സ് എ​ക്യു​മെ​നി​ക്ക​ൽ ദേ​വാ​ല​യ​ത്തി​ൽനി​ന്നു​ള്ള 38 -ാമ​ത് പ​രു​മ​ല തീ​ര്‍​ഥാ​ട​ന പ​ദ​യാ​ത്ര നാ​ളെ ആ​രം​ഭി​ക്കും.​കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ ഏ​ഴ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ങ്ങ​ൾ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ​ദ​യാ​ത്ര​യി​ൽ നാ​നൂ​റോ​ളം തീ​ർ​ഥാ​ട​ക​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

നി​ല​യ്ക്ക​ല്‍ സെ​ന്‍റ് തോ​മ​സ് എ​ക്യുമെനി​ക്ക​ല്‍ ദേ​വാ​ല​യ​ത്തി​ല്‍ രാ​വി​ലെ ഏ​ഴി​ന് ഫാ. ​ജോ​ബി എം. ​വ​ര്‍​ഗീ​സ് കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും. 8.30 ന് ​കാ​ട്ടു​വ​ള്ളി കു​രി​ശ്, കാ​തോ​ലി​ക്കേ​റ്റ് പ​താ​ക, ക​ത്തി​ച്ച മെ​ഴു​കു​തി​രി എ​ന്നി​വ ചു​മ​ത​ല​ക്കാ​ര്‍ ഏ​റ്റു​വാ​ങ്ങി പ​ദ​യാ​ത്ര ആ​രം​ഭി​ക്കും. കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ എ​ന്നി​വ​ർ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ​ദ​യാ​ത്ര​യ്ക്കു സ്വീ​ക​ര​ണം ന​ൽ​കും.

നി​ല​യ്ക്ക​ല്‍ സെ​ന്‍റ് തോ​മ​സ് പ​ള്ളി, സീ​ത​ത്തോ​ട് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് പ​ള്ളി, 86 പ​ള്ളി​പ്പ​ടി മു​സ്ലിം ജ​മാ അ​ത്ത് അ​ങ്ക​ണം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​ദ​യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം ന​ല്‍​കും.

ഉ​ച്ച​യ്ക്ക് 12.30ന് ​വ​യ്യാ​റ്റു​പു​ഴ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ല്‍ നി​ന്നു​ള്ള തീ​ര്‍​ഥാ​ട​ക​ര്‍ ചി​റ്റാ​ര്‍ പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡ് ജം​ഗ്ഷ​നി​ല്‍ പ​ദ​യാ​ത്രാ സം​ഘ​ത്തി​നൊ​പ്പം ചേ​രും. ഒ​ന്നി​ന് ചി​റ്റാ​ര്‍ സെ​നന്‍റ് ജോ​ര്‍​ജ് വ​ലി​യ പ​ള്ളി​യി​ല്‍ ഭ​ക്ഷ​ണ​വും വി​ശ്ര​മ​വും. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​കു​ട​പ്പ​ന സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍നി​ന്നു​ള്ള തീ​ര്‍​ഥാ​ട​ക​ര്‍ മ​ണി​യാ​ര്‍ ജം​ഗ്ഷ​നി​ല്‍ നി​ന്ന് പ​ദ​യാ​ത്ര സം​ഘ​ത്തി​നൊ​പ്പം ചേ​രും.

പേ​ഴും​പാ​റ ജം​ഗ്ഷ​നി​ലും വ​ട​ശേ​രി​ക്ക​ര മ​ര്‍​ത്ത​മ​റി​യം ദേ​വാ​ല​യ​ത്തി​ലും സ്വീ​ക​ര​ണം. തു​ട​ര്‍​ന്ന് രാ​ത്രി വി​ശ്ര​മം. ഒ​ന്നി​ന് പു​ല​ര്‍​ച്ചെ അ​ഞ്ചി​ന് പ​ദ​യാ​ത്ര തു​ട​രും. കീ​ക്കൊ​ഴു​ര്‍ സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ആ​ന്‍​ഡ് സെ​ന്‍റ് പോ​ള്‍​സ് പ​ള്ളി, മാ​രാ​മ​ണ്‍ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കും.

തു​ട​ര്‍​ന്ന് പ​ദ​യാ​ത്ര സം​ഘം ആ​റാ​ട്ടു​പു​ഴ, പു​ത്ത​ന്‍​കാ​വ്, ചെ​ങ്ങ​ന്നൂ​ര്‍, പാ​ണ്ട​നാ​ട് വ​ഴി വൈ​കു​ന്നേ​രം ആ​റി​ന് പ​രു​മ​ല പ​ള്ളി​യി​ല്‍ എ​ത്തി​ച്ചേ​രും. പ്രാ​ര്‍​ഥ​ന​യും നേ​ര്‍​ച്ച​യും ന​ട​ത്തി ക​ബ​റി​ങ്ക​ലേ​ക്ക് പ്ര​വേ​ശി​ക്കും.

ര​ണ്ടി​ന് കു​ര്‍​ബാ​ന​യി​ലും പ്രാ​ര്‍​ഥ​ന​യി​ലും പ​ങ്കെ​ടു​ത്ത് പ​ദ​യാ​ത്ര സം​ഘം മ​ട​ങ്ങും. തീ​ർ​ഥാ​ട​ന ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഫാ. ​ഐ​വാ​ന്‍ ജോ​സ​ഫ് ഗീ​വ​ര്‍​ഗീ​സ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ടി.​എ. ഫി​ലി​പ്പ് തേ​നാ​ലി​ല്‍, റോ​യി സൈ​മ​ണ്‍, ജോ​സ് എം. ​തോ​മ​സ്, ജോ​സ് മൂ​ശാ​രി​യ​ത്ത് എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.