സം​സ്ഥാ​ന കാ​യി​ക​മേ​ള​യി​ലേ​ക്ക് ജി​ല്ല​യി​ൽനി​ന്ന് 958 പ്ര​തി​ഭ​ക​ൾ
Thursday, October 31, 2024 4:35 AM IST
പ​ത്ത​നം​തി​ട്ട: എ​റ​ണാ​കു​ള​ത്തു ന​ട​ക്കു​ന്ന സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ജി​ല്ല​യി​ൽ നി​ന്ന് 958 കാ​യി​ക​പ്ര​തി​ഭ​ക​ൾ. ഗെ​യിം​സി​ൽ 638 വി​ദ്യാ​ർ​ഥി​ക​ളും അ​ത്‌ല​റ്റി​ക്സി​ൽ 320 പേ​രും പ​ങ്കെ​ടു​ക്കും. ന​വം​ബ​ർ ഏ​ഴ് മു​ത​ൽ 11 വ​രെ​യാ​ണ് സം​സ്ഥാ​ന കാ​യി​ക​മേ​ള.

11 ഉ​പ​ജി​ല്ല​ക​ളി​ൽ നി​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ മ​ത്സ​ര​ത്തി​നാ​യി ത​യാ​റാ​കു​ന്ന​ത്. ജി​ല്ലാ​ത​ല​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റു ല​ഭി​ച്ച പു​ല്ലാ​ട് ഉ​പ​ജി​ല്ല​യി​ൽ നി​ന്നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ളു​ള്ള​ത്. ജി​ല്ലാ കാ​യി​ക​മേ​ള​യി​ൽ 231 പോ​യി​ന്റു​മാ​യി മു​ന്നി​ലെ​ത്തി​യ പു​ല്ലാ​ട് ഉ​പ​ജി​ല്ല 28 സ്വ​ർ​ണ​വും 20 വെ​ള്ളി​യും 11 വെ​ങ്ക​ല​വു​മാ​യാ​ണ് കി​രീ​ടം നേ​ടി​യ​ത്.

നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ളെ അ​തി​ജീ​വി​ച്ചാ​ണ് ജി​ല്ല​യി​ലെ കാ​യി​ക താ​ര​ങ്ങ​ൾ സം​സ്ഥാ​ന കാ​യി​ക​മേ​ള​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. കൃ​ത്യ​മാ​യ പ​രി​ശീ​ല​ന​മോ മ​റ്റ് സൗ​ക​ര്യ​ങ്ങ​ളോ ല​ഭി​ക്കാ​തെ പി​ന്തി​രി​യു​ന്ന പ്ര​തി​ഭ​ക​ളും നി​ര​വ​ധി​യാ​ണ്. ന​വം​ബ​ർ ഏ​ഴ് മു​ത​ൽ 11 വ​രെ എ​റ​ണാ​കു​ള​ത്താ​ണ് കാ​യി​ക മേ​ള ന​ട​ക്കു​ന്ന​ത്.

പ​രി​ശീ​ല​ന സൗ​ക​ര്യ​ങ്ങ​ളി​ല്ല

ശാ​സ്ത്രീ​യ​മാ​യ പ​രി​ശീ​ല​ന​ത്തി​ന്റെ അ​ഭാ​വം ജി​ല്ല​യി​ലെ കാ​യി​ക പ്ര​തീ​ക്ഷ​ക​ൾ​ക്ക് മ​ങ്ങ​ലേ​ൽ​പി​ക്കു​ന്നു​ണ്ട്. മു​ൻ​കൊ​ല്ല​ങ്ങ​ളി​ൽ സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ലെ കു​ട്ടി​ക​ളു​ടെ പ്ര​ക​ട​നം ഇ​തു തെ​ളി​യി​ക്കു​ന്ന​താ​യി.

നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ളെ അ​തി​ജീ​വി​ച്ചാ​ണ് മി​ക്ക താ​ര​ങ്ങ​ളും സം​സ്ഥാ​ന കാ​യി​ക​മേ​ള​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. കൃ​ത്യ​മാ​യ പ​രി​ശീ​ല​ന​മോ മ​റ്റ് സൗ​ക​ര്യ​ങ്ങ​ളോ ല​ഭി​ക്കാ​തെ പി​ന്തി​രി​യു​ന്ന പ്ര​തി​ഭ​ക​ളും നി​ര​വ​ധി​യാ​ണ്.

പ​രി​ശീ​ല​ക​രി​ൽ​ഏ​റെ​പ്പേ​രും ശാ​സ്ത്രീ​യ പ​രി​ശീ​ല​നം നേ​ടി​യ​വ​ര​ല്ല. സ്കൂ​ളു​ക​ളി​ൽ കാ​യി​ക അ​ധ്യാ​പ​ക​രു​മി​ല്ല. ഇ​ത് വി​ദ്യാ​ർ​ഥി​ക​ളു​ടെ കാ​യി​ക ക്ഷ​മ​ത കു​റ​യ്ക്കാ​ൻ ഇ​ട​യാ​ക്കു​ന്നു​ണ്ട്. പ​രി​ശീ​ല​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ഗ്രൗ​ണ്ടു​ക​ളോ കാ​യി​ക ഉ​പ​ക​ര​ണ​ങ്ങ​ളോ ഒ​ട്ടു​മി​ക്ക സ്കൂ​ളു​ക​ൾ​ക്കു​മി​ല്ല.

ക​ഴി​ഞ്ഞ​യാ​ഴ്ച ന​ട​ന്ന ജി​ല്ലാ കാ​യി​ക​മേ​ള​യി​ൽ ചു​ട്ടു​പ​ഴു​ത്ത സി​ന്ത​റ്റി​ക്ക് ട്രാ​ക്കി​ൽ സ്പൈ​ക്കി​ല്ലാ​തെ ഓ​ടി​യ വി​ദ്ാ​ർ​ഥി​ക​ളു​ടെ കാ​ലി​ലെ തൊ​ലി പൊ​ള്ളി ഇ​ള​കി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​സ്വ​സ്ഥ​ത സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ​ല​രും ഇ​പ്പോ​ഴും നേ​രി​ടു​ക​യാ​ണ്.

പോ​ഷ​കാ​ഹാ​ര​മി​ല്ല, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹാ​യ​വും നി​ല​ച്ചു

സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന നി​ര​വ​ധി കു​ട്ടി​ക​ൾ കാ​യി​ക മേ​ഖ​ല​യി​ലു​ണ്ട്. കൃ​ത്യ​മാ​യ പോ​ഷ​കാ​ഹാ​ര​ങ്ങ​ള​ട​ങ്ങി​യ ഭ​ക്ഷ​ണം എ​ല്ലാ കു​ട്ടി​ക​ൾ​ക്കും ല​ഭി​ക്കു​ന്നി​ല്ല. ഇ​ക്കാ​ര​ണ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് കാ​യി​ക ക്ഷ​മ​ത നി​ല​നി​റു​ത്താ​ൻ സാ​ധി​ക്കി​ല്ല.

മി​ക്ക​യി​ട​ത്തും കു​ട്ടി​ക​ളെ ഏ​റ്റെ​ടു​ത്ത് മ​റ്റ് സൗ​ക​ര്യ​ങ്ങ​ൾ ന​ൽ​കു​ന്ന​തെ​ല്ലാം കാ​യി​ക അ​ധ്യ​പ​ക​രാ​ണ്. എ​ന്നാ​ൽ എ​ല്ലാ കു​ട്ടി​ക​ൾ​ക്കും ഇ​ത്ത​ര​ത്തി​ൽ അ​വ​സ​രം ല​ഭി​ക്കു​ന്നു​മി​ല്ല. ജി​ല്ലാ​ത​ല​ത്തി​ൽ മു​ന്നി​ലെ​ത്തി​യ ഇ​ര​വി​പേ​രൂ​ർ സെ​ന്‍റ് ജോ​ൺ​സ് സ്കൂ​ൾ മാ​ത്ര​മാ​ണ് കാ​യി​ക​രം​ഗ​ത്തേ​ക്ക് കു​ട്ടി​ക​ളു​ടെ കൂ​ടു​ത​ലാ​യി ശ്ര​ദ്ധി​ക്കു​ന്ന​ത്. മി​ക​ച്ച പ​രി​ശീ​ല​ക​രു​ടെ കീ​ഴി​ൽ കു​ട്ടി​ക​ൾ ഇ​വ​ർ അ​ഭ്യ​സി​ക്കു​ന്നു​ണ്ട്.

മു​ന്പ് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ളു​ടെ സ​ഹാ​യം ഈ ​മേ​ഖ​ല​യ്ക്കു ല​ഭി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ അ​തും നി​ല​ച്ചു. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​ദ്ധ​തി വി​ഹി​തം കു​റ​ഞ്ഞ​തോ​ടെ സ്കൂ​ളു​ക​ളു​ടെ പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള സ​ഹാ​യ​ങ്ങ​ൾ വെ​ട്ടി​ക്കു​റ​ച്ചു.