ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി ന​ടു​റോ​ഡി​ൽ മി​ക്സ​ർ മെ​ഷീ​ൻ
Thursday, October 31, 2024 4:35 AM IST
അ​ടൂ​ര്‍: ന​ടു​റോ​ഡി​ൽ ഇ​ട്ടി​രി​ക്കു​ന്ന മി​ക്സ മെ​ഷീ​ൻ ഗ​താ​ഗ​ത ത​ട​സ​ത്തി​നു കാ​ര​ണ​മാ​കു​ന്നു. എം​സി റോ​ഡി​ൽ നെ​ല്ലി​മൂ​ട്ടി​ല്‍ പ​ടി​യി​ല്‍നി​ന്ന് അ​ര കി​ലോ​മീ​റ്റ​റ​ക​ലെ ക​നാ​ന്‍ ന​ഗ​റി​ലേ​ക്കു​ള്ള റോ​ഡ് ടാ​റിം​ഗി​നു​വേ​ണ്ടി എ​ത്തി​ച്ച മെ​ഷീ​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി ന​ടു​റോ​ഡി​ൽ ഇ​ട്ടി​രി​ക്കു​ക​യാ​ണ്.

അ​ടൂ​ര്‍- ശാ​സ്താം​കോ​ട്ട റോ​ഡി​ല്‍ നി​ന്നും ക​നാ​ന്‍ ന​ഗ​ര്‍ പ്ര​ദേ​ശ​ത്തേ​ക്കു​ള്ള പാ​ത ര​ണ്ടാ​യി തി​രി​യു​ന്ന ഭാ​ഗ​ത്ത് വ​ല​ത്തേ​ക്കു തി​രി​യു​ന്നി​ട​ത്ത് ഒ​രു കാ​റി​നു പോ​ലും ക​ട​ന്നു പോ​കാ​ന്‍ ക​ഴി​യാ​ത്ത വി​ധ​മാ​ണ് മി​ക്‌​സ​ര്‍ മെ​ഷീ​ൻ ഇ​ട്ടി​രി​ക്കു​ന്ന​ത്. ഇ​തോ ടെ ​ഇ​ട​ത്തേ​ക്കു തി​രി​ഞ്ഞ് ഏ​റെ ദൂ​രം സ​ഞ്ച​രി​ച്ച് വേ​ണം ക​നാ​ന്‍ ന​ഗ​റി​ന്‍റെ ഒ​രു ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് യാ​ത്ര ചെ​യ്യാ​ൻ.

ഏ​ക​ദേ​ശം ഒ​രു കി​ലോ മീ​റ്റ​റോ​ളം വ ​രു​ന്ന ഭാ​ഗ​ത്തെ ടാ​റിം​ഗി​നാ​യി ര​ണ്ട് മാ​സം മു​ന്‍​പ് മെ​ഷീ​നും മെ​റ്റ​ലും മ​റ്റ് ക്ര​മീ​ക​ര​ണ​ങ്ങ​ളും എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​ഴ എ​ത്തി. ഇ​താ ണ് ​പ​ണി നീ​ണ്ടു​പോ​കാ​നി​ട​യാ​ക്കി​യ​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഇ​തോ​ടെ സു​ഗ​മ​മാ​യ യാ​ത്ര​യ്ക്കു ത​ട​സം സൃ​ഷ്ടി​ച്ച് മെ​ഷീ​നും​ഉ​പേ​ക്ഷി​ച്ച് ക​രാ​റു​കാ​ർ പോ​യി.