ക​ണ്ണ​ങ്കോ​ട് സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ൽ പെ​രു​ന്നാ​ൾ
Thursday, October 31, 2024 4:45 AM IST
അ​ടൂ​ര്‍: ക​ണ്ണ​ങ്കോ​ട് സെന്‍റ് തോ​മ​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് ക​ത്തീ​ഡ്ര​ല്‍ പെ​രു​ന്നാ​ളി​ന് ന​വം​ബ​ര്‍ മൂ​ന്നി​ന്‌ കൊ​ടി​യേ​റും. പ​രു​മ​ല തി​രു​മേ​നി​യു​ടെ 122 ാം ഓ​ർ​മ​പ്പെ​രു​ന്നാ​ള്‍ മൂ​ന്നി​നു ന​ട​ക്കും. രാ​വി​ലെ, 7.45 ന് ​യൂ​ഹാ​നോ​ന്‍ മാ​ര്‍ പോ​ളി​ക്കാ​ര്‍​പ്പോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ മൂ​ന്നി​ന്‍​മേ​ല്‍ കു​ര്‍​ബാ​ന, 9.30 ന് ​പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ല്‍നി​ന്ന് ആ​രം​ഭി​ച്ച ഗാ​ന്ധി സ്മൃ​തി മൈ​താ​നം ചു​റ്റി തി​രി​കെ​യെ​ത്തും. തു​ട​ര്‍​ന്ന് ആ​ശീ​ര്‍​വാ​ദം നേ​ര്‍​ച്ച വി​ള​മ്പ്, 10.30 ന് ​കൊ​ടി​യേ​റ്റ്.

ഉ​ച്ച​ക​ഴി​ഞ്ഞ് 1.30 ന് ​സം​യു​ക്ത യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വേ​ദ​ര​ത്‌​നം കാ​യം​കു​ളം ഫി​ലി​പ്പോ​സ് റ​മ്പാ​ന്‍ സ്മാ​ര​ക അ​ഖി​ല മ​ല​ങ്ക​ര ആ​രാ​ധ​ന സം​ഗീ​ത മ​ത്സ​രം. ആ​റി​നു രാ​വി​ലെ 10 മു​ത​ല്‍ ദൈ​വ​മാ​താ​വി​ന്‍റെ നാ​മ​ത്തി​ലു​ള്ള ധ്യാ​ന​വും മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും. ഫാ. ​ജി​ത്തു തോ​മ​സ് (പ​ത്ത​നം​തി​ട്ട) ന​യി​ക്കും.

ഏ​ഴു മു​ത​ല്‍ പ​ത്തു​വ​രെ വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​ന​മ​സ്‌​കാ​രം ഏ​ഴി​ന് റ​മ്പാ​ന്‍ ബൈ​ബി​ള്‍ പാ​രാ​യ​ണം, 7.15 ന് ​പ്ര​സം​ഗം. ഫാ. ​ബ്രി​ന്‍​സ് അ​ല​ക്‌​സ് മാ​ത്യു കോ​ന്നി, ഫാ. ​എ​ബി ഫി​ലി​പ്പ് കാ​ര്‍​ത്തി​ക​പ്പ​ള്ളി, ഫാ. ​സി​ജു വ​ര്‍​ഗീ​സ് കോ​ശി (കോ​ട്ട​യം സെ​മി​നാ​രി ) എ​ന്നി​വ​ര്‍ വി​വി​ധ ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​സം​ഗി​ക്കും.

ഒ​ന്പ​തി​നു രാ​വി​ലെ എ​ട്ടു മു​ത​ല്‍ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്. ക​ല്ലി​ശേ​രി കെ​എം​സി ഹോ​സ്പി​റ്റ​ല്‍ ടീം ​നേ​തൃ​ത്വം ന​ല്‍​കും. പ​ത്തി​നു രാ​വി​ലെ 8ന് ​ഡോ. സ​ഖ​റി​യാ​സ് മാ​ര്‍ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ കു​ര്‍​ബാ​ന, 9.15 ന് ​വേ​ദ​ത് ന ​പു​ര​സ്‌​കാ​ര സ​മ​ര്‍​പ്പ​ണം. ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ ബ്ലെ​സി​ക്കു ഡോ. ​സ​ഖ​റി​യാ​സ് മാ​ര്‍ അ​പ്രേം മെ​ത്രാ​പ്പോലീ​ത്ത പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കു​മെ​ന്ന് ക​ണ്‍​വീ​ന​ര്‍ ഡി. ​കെ. ജോ​ണ്‍ പ​റ​ഞ്ഞു.

വൈ​കു​ന്നേ​രം 5.30ന് ​സ​ന്ധ്യാ​ന​മ​സ്‌​കാ​രം, 6.15 ന് ​റാ​സ പ​ള്ളി​യി​ല്‍ നി​ന്നും ആ​രം​ഭി​ച്ച കെ​എ​സ്ആ​ര്‍​ടി​സി, പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍​ഡ് വ​ഴി ക​രു​വാ​റ്റ സെ​ന്‍റ് മേ ​രീ​സ് പ​ള്ളി​യി​ലെ​ത്തി തി​രി​കെ​ശ്രീ​മൂ​ലം മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​ന്‍, ക​ട്ട റോ​ഡ് വ​ഴി പ​ള്ളി​യി​ല്‍ എ​ത്തും, തു​ട​ര്‍​ന്ന് ആ​ശീ​ര്‍​വാ​ദം. 11നു ​കാ​യം​കു​ളം ഫി​ലി​പ്പോ​സ് റ​മ്പാ​ന്‍റെ 212-മ​ത് ശ്രാ​ദ്ധ​പ്പെ​രു​ന്നാ​ള്‍.

രാ​വി​ലെ 7.30ന് ​ഫാ. ഡോ. ​എം. പി. ​ജോ​ര്‍​ജ് കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ​യു​ടെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ലും ഫാ. ​ജോ​ണ്‍ ചാ​ക്കോ കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ, ഫാ. ​നെ​ല്‍​സ​ണ്‍ ജോ​ണ്‍ കോ​ര്‍​എ​പ്പി​സ്‌​കോ​പ്പ എ​ന്നി​വ​രു​ടെ സ​ഹ​കാ​ര്‍​മി​ക​ത്വ​ത്തി​ലും മൂ​ന്നി​ന്‍​മേ​ല്‍ കു​ര്‍​ബാ​ന. തുടർന്ന് ആ​ശീ​ര്‍​വാ​ദം, നേ​ര്‍​ച്ചവി​ള​മ്പ്, കൊ​ടി​യി​റ​ക്ക്. രാ​ത്രി ഏ​ഴു​മു​ത​ല്‍ മാ​ജി​ക് ടാ​ല​ന്‍റ് ഷോ.