സി​എ​സ്ഐ വൈ​ദി​ക​ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ നാ​ളെ മു​ത​ൽ
Thursday, October 31, 2024 4:35 AM IST
പ​ത്ത​നം​തി​ട്ട: സി​എ​സ്ഐ ഇ​ല​ന്തൂ​ർ വൈ​ദി​ക ജി​ല്ല ക​ൺ​വ​ൻ​ഷ​ൻ നാ​ളെ മു​ത​ൽ മൂ​ന്നു​വ​രെ പ​ത്ത​നം​തി​ട്ട റോ​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ സെ​മി​നാ​ർ, സ​ൺ​ഡേ​സ്കൂ​ൾ ദി​ന റാ​ലി എ​ന്നി​വ​യും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

നാ​ളെ വൈ​കു​ന്നേ​രം ആ​റി​ന് മാ​ർ​ത്തോ​മ്മ സ​ഭ കൊ​ട്ടാ​ര​ക്ക​ര - പു​ന​ലൂ​ർ ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ഡോ.​തോ​മ​സ് മാ​ർ തീ​ത്തോ​സ് എ​പ്പി​സ്കോ​പ്പ ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബ്ര​ദ​ർ എ​ബി ടി. ​ഉ​മ്മ​ൻ, റ​വ.​ഷാ​ജി എം. ​ജോ​ൺ​സ​ൺ എ​ന്നി​വ​ർ വ​ച​ന​ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്കും. റ​വ. വ​ർ​ഗീ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ന്യൂ​ന​പ​ക്ഷാ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള സെ​മി​നാ​ർ നാ​ഷ​ണ​ൽ ക്രി​സ്ത്യ​ൻ മൂ​വ്മെ​ന്‍റ് ഫോ​ർ ജ​സ്റ്റീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മൂ​ന്നി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് റോ​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ഹ്യൂ​മ​ൻ റൈ​റ്റ്സ് ഫൗ​ണ്ടേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ.​ ബെ​ന്യാ​മി​ൻ ശ​ങ്ക​ര​ത്തി​ൽ സെ​മി​നാ​റി​ൽ പ്ര​സം​ഗി​ക്കും.

സ​ൺ​ഡേ​സ്കൂ​ൾ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച റാ​ലി മൂ​ന്നി​ന് 3.30ന് ​പ​ത്ത​നം​തി​ട്ട പ​ഴ​യ സ്റ്റാ​ൻ​ഡി​ൽ നി​ന്നാ​രം​ഭി​ച്ച് സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ, സ്റ്റേ​ഡി​യം വ​ഴി റോ​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സ​മാ​പി​ക്കും.
റ​വ.​ജോ​ണി ആ​ൻ​ഡ്രൂ​സ്, റ​വ.​ഷാ​ജി കെ. ​ജോ​ർ​ജ്, പ്ര​ഫ.​ജോ​ർ​ജ് മാ​ത്യു, കെ.​കെ. ചെ​റി​യാ​ൻ​ജി, അ​നീ​ഷ് തോ​മ​സ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.