സി​പി​എം സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ വി​ഭാ​ഗീ​യ​ത : ന​ട​പ​ടി​ക്കു നീ​ക്കം
Wednesday, October 30, 2024 4:39 AM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ സി​പി​എം ലോ​ക്ക​ല്‍ സ​മ്മേ​ള​ന​ങ്ങ​ള്‍ വി​ഭാ​ഗീ​യ​ത​യ്ക്കി​ടെ ത​ട​സ​പ്പെ​ടു​ന്നു. പ​ത്ത​നം​തി​ട്ട​യി​ലെ പ്ര​ക്കാ​നം, തി​രു​വ​ല്ല​യി​ലെ പ​രു​മ​ല ലോ​ക്ക​ല്‍ സ​മ്മേ​ള​ന​ങ്ങ​ള്‍ ത​ട​സ​പ്പെ​ട്ടു. നേ​ര​ത്തെ പു​ല്ലാ​ട്ടും ക​വി​യൂ​രി​ലും സ​മ്മേ​ള​നം നി​ര്‍​ത്തി​വ​ച്ചു. ഔ​ദ്യോ​ഗി​ക പാ​ന​ലി​നെ​തി​രേ മ​ത്സ​രി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പാ​ണ് സ​മ്മേ​ള​ന​ങ്ങ​ള്‍ നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ കാ​ര​ണ​മാ​യ​ത്.

പ്ര​ക്കാ​ന​ത്ത് ഏ​രി​യാ ക​മ്മി​റ്റി അ​വ​ത​രി​പ്പി​ച്ച പാ​ന​ലി​നെ​തി​രേ എ​ട്ടു​പേ​ര്‍ മ​ത്സ​രി​ക്കാ​ന്‍ ത​യാ​റാ​യ​തോ​ടെ​യാ​ണ് സ​മ്മേ​ള​നം നി​ര്‍​ത്തി​യ​ത്. 36 സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ള്‍ ഇ​റ​ങ്ങി​പ്പോ​കു​ക​യും ചെ​യ്തു. പ്ര​ക്കാ​നം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യേ​ണ്ടി​യി​രു​ന്ന ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു എ​ത്തി​യി​രു​ന്നു​മി​ല്ല. ഏ​രി​യാ സെ​ക്ര​ട്ട​റി എം.​വി. സ​ഞ്ജു​വാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

സം​സ്ഥാ​ന സ​മി​തി​യം​ഗം രാ​ജു ഏ​ബ്ര​ഹാം സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​നെ​ത്തു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും അ​തു​മു​ണ്ടാ​യി​ല്ല. രൂ​ക്ഷ​മാ​യ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളും വി​മ​ര്‍​ശ​ന​ങ്ങ​ളും പ്ര​ക്കാ​നം സ​മ്മേ​ള​ന​ത്തി​ലു​ണ്ടാ​യി.

കു​മ്പ​ഴ​യി​ല്‍ ന​ഗ​ര​സ​ഭാ വ​നി​താ കൗ​ണ്‍​സി​ല​ര്‍ ലാ​ലി രാ​ജു​വി​നെ ലോ​ക്ക​ല്‍ ക​മ്മി​റ്റി​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യ​തും വി​വാ​ദ​മാ​യി. അ​ച്ച​ട​ക്ക ലം​ഘ​ന​ത്തി​നു ത​രം​താ​ഴ്ത്ത​പ്പെ​ട്ട ഏ​രി​യാ ക​മ്മി​റ്റി​യം​ഗ​വും ലോ​ക്ക​ല്‍ ക​മ്മി​റ്റി​യി​ല്‍ ഇ​ല്ല. മൈ​ലാ​ടും​പാ​റ​യി​ല്‍ നി​ന്നു​ള്ള കൗ​ണ്‍​സി​ല​റാ​ണ് ലാ​ലി രാ​ജു. കു​മ്പ​ഴ​യി​ലെ മ​ത്സ​ര നീ​ക്കം ഉ​ണ്ടാ​യെ​ങ്കി​ലും താ​ക്കീ​ത് ചെ​യ്ത് ഒ​ഴി​വാ​ക്കി.

ജി​ല്ലാ സെ​ക്ര​ട്ട​റി നേ​രി​ട്ടു പ​ങ്കെ​ടു​ത്ത പ​രു​മ​ല ലോ​ക്ക​ല്‍ സ​മ്മേ​ള​ന​ത്തി​ലും വി​ഭാ​ഗീ​യ​ത പ്ര​ക​ട​മാ​യി. 52 പ്ര​തി​നി​ധി​ക​ളി​ല്‍ 36 പേ​രും സ​മ്മേ​ള​ന​ഹാ​ള്‍ വി​ട്ടു പു​റ​ത്തു​പോ​യാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്. ഭൂ​രി​പ​ക്ഷ തീ​രു​മാ​നം അ​ട്ടി​മ​റി​ച്ച് ഷി​ബു വ​ര്‍​ഗീ​സി​നെ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​യാ​ക്കി​യ​തി​നെ​തി​രേ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം. മു​ന്‍ ഏ​രി​യാ സെ​ക്ര​ട്ട​റി ഫ്രാ​ന്‍​സി​സ് വി. ​ആ​ന്റ​ണി​യെ അ​നു​കൂ​ലി​ക്കു​ന്ന​വ​രാ​ണ് സ​മ്മേ​ള​നം ബ​ഹി​ഷ്‌​ക​രി​ച്ച​തെ​ന്ന് പ​റ​യു​ന്നു.