പത്തനംതിട്ട: പത്തനംതിട്ടയിലെ വിവിധ സ്കൂളുകളിലായി നടന്ന റവന്യു ജില്ലാ ശാസ്ത്രോത്സവം സമാപിച്ചു. പത്തനംതിട്ട കാതോലിക്കേറ്റ് ഹയർസെക്കൻഡറി സ്കൂൾ 347 പോയിന്റോടെ ഓവറോൾ ചാമ്പ്യൻഷിപ് നേടി. 317 പോയിന്റുകൾ നേടി കോന്നി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാമതും 277 പോയിന്റുകൾ നേടി തിരുവല്ല ബാലികാമഠം ഹയർസെക്കൻഡറി സ്കൂൾ മൂന്നാമതുമെത്തി.
11 ഉപജില്ലകളിലെ മുന്നൂറിലധികം സ്കൂളുകളിൽ നിന്നായി രണ്ടായിരത്തിലധികം വിദ്യാർഥികളാണ് മത്സരത്തിൽ പങ്കാളികളായത്. പത്തനംതിട്ട മർത്തോമ്മ ഹയർസെക്കൻഡറി സ്കൂൾ, കാതോലിക്കേറ്റ് ഹയർസെക്കൻഡറി സ്കൂൾ, ഓമല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ, ആര്യഭരതി ഹൈസ്കൂൾ, തിരുവല്ല എസ് സി ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളായിരുന്ന മത്സരവേദികൾ.
വിവിധ മേഖലകളിലെ വിജയികൾ
ശാസ്ത്രോത്സവം: ഓവറോൾ : ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ കോന്നി , എച്ച്എസ് വിഭാഗം: നേതാജി എച്ച്എസ്എസ് പ്രമാടം, എച്ച്എസ്എസ് വിഭാഗം: ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കോന്നി
ഗണിതോത്സവം: ഓവറോൾ: കാതോലിക്കേറ്റ് എച്ച്എസ്എസ് പത്തനംതിട്ട, എച്ച്എസ് വിഭാഗം: കാതോലിക്കേറ്റ് എച്ച്എസ്എസ്, പത്തനംതിട്ട, എച്ച്എസ്എസ് വിഭാഗം: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ കോന്നി.
സാമൂഹ്യശാസ്ത്രം: ഓവറോൾ : മാർത്തോമ്മ എച്ച്എസ്എസ് പത്തനംതിട്ട, എച്ച്എസ് വിഭാഗം: നാഷണൽ ഹൈസ്കൂൾ വള്ളംകുളം, എച്ച്എസ്എസ് വിഭാഗം: മാർത്തോമ്മ എച്ച്എസ്എസ് പത്തനംതിട്ട
പ്രവൃത്തി പരിചയം: ഓവറോൾ: ബാലികാമഠം എച്ച്എസ്എസ് തിരുവല്ല, എച്ച്എസ് വിഭാഗം: ബാലികാമഠം എച്ച്എസ്എസ് തിരുവല്ല, എച്ച്എസ്എസ് വിഭാഗം: ബാലികാമഠം എച്ച്എസ്എസ് തിരുവല്ല.
ഐടി മേള: ഓവറോൾ: സെൻ്റ് തോമസ് എച്ച്എസ്എസ് ഇരുവെള്ളിപ്ര, എച്ച്എസ് വിഭാഗം: സെന്റ് തോമസ് എച്ച്എസ്എസ് ഇരുവെള്ളിപ്ര, എച്ച്എസ്എസ് വിഭാഗം: ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കോന്നി.