മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ള​ത്തി​ന് ജ​ന​കീ​യ കാ​മ്പെ​യി​ന്‍
Wednesday, October 30, 2024 4:47 AM IST
പ​ത്ത​നം​തി​ട്ട: ശു​ചി​ത്വ കേ​ര​ളം സു​സ്ഥി​ര കേ​ര​ളം ല​ക്ഷ്യ​മി​ട്ട് സം​സ്ഥാ​ന​മൊ​ട്ടാ​കെ ജ​ന​കീ​യ കാ​മ്പെ​യി​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. കേ​ര​ള​പ്പി​റ​വി ദി​ന​മാ​യ ന​വം​ബ​ര്‍ ഒ​ന്നി​നാ​ണ് മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം ല​ക്ഷ്യ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഹ​രി​ത മാ​തൃ​കാ പ്ര​ഖ്യാ​പ​നം.

ഗാ​ന്ധി​ജ​യ​ന്തി മു​ത​ല്‍ 2025 മാ​ര്‍​ച്ച് 30 വ​രെ​യാ​ണ് ജ​ന​കീ​യ കാ​മ്പെ​യി​ന്‍. ടൗ​ണു​ക​ള്‍, ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വ മാ​ലി​ന്യ​മു​ക്ത​മാ​ക്കി സൗ​ന്ദ​ര്യ​വ​ത്ക​രി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​ട​ന​ക​ള്‍, ഗ്ര​ന്ഥ​ശാ​ല​ക​ള്‍, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍, തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍, യു​വ​ജ​ന​പ്ര​സ്ഥാ​ന​ങ്ങ​ള്‍ , വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ള്‍, മ​റ്റ് സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

അ​ഞ്ച് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് കാ​മ്പെ​യി​ന്‍. ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ ന​വം​ബ​ര്‍ ഒ​ന്നി​ന് സം​സ്ഥാ​ന​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത ടൗ​ണു​ക​ള്‍, മാ​ര്‍​ക്ക​റ്റു​ക​ള്‍, പൊ​തു​സ്ഥ​ല​ങ്ങ​ള്‍, ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ള്‍, വി​ദ്യാ​ല​യ​ങ്ങ​ള്‍, സ്ഥാ​പ​ന​ങ്ങ​ള്‍, ക​ലാ​ല​യ​ങ്ങ​ള്‍, അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ള​ട​ക്കം 13353 സ്ഥാ​പ​ന​ങ്ങ​ളും ഓ​ഫീ​സു​ക​ളു​മാ​ണ് ഹ​രി​ത​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.

എ​ല്ലാ ജി​ല്ല​ക​ളി​ലു​മാ​യി 68 ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ള്‍, 810 ടൗ​ണു​ക​ള്‍, 6048 വി​ദ്യാ​ല​യ​ങ്ങ​ള്‍, 315 പൊ​തു​സ്ഥ​ല​ങ്ങ​ള്‍, 298 ക​ലാ​ല​യ​ങ്ങ​ള്‍ ഹ​രി​ത​മാ​ക്കി പ്ര​ഖ്യാ​പി​ക്കും. 24713 അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ളാ​ണ് കേ​ര​ള​പ്പി​റ​വി​യി​ല്‍ ഹ​രി​ത പ​ദ​വി​യി​ലേ​ക്ക് എ​ത്തു​ന്ന​ത്.

ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍, ശു​ചി​ത്വ മി​ഷ​ന്‍, കു​ടും​ബ​ശ്രീ മി​ഷ​ന്‍, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ്, കേ​ര​ള സോ​ളി​ഡ് വേ​സ്റ്റ് മാ​നേ​ജ്‌​മെ​ന്റ് പ്രോ​ജ​ക്ട്, ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി, കി​ല, മ​ഹാ​ത്മ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി തു​ട​ങ്ങി​യ​വ​യും ജ​ന​കീ​യ കാ​മ്പ​യി​നി​ല്‍ പ​ങ്കു​ചേ​രും.