ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന ക്രമീകരണങ്ങൾ അന്തിമഘട്ടത്തിൽ : തീ​ർ​ഥാ​ട​ക​ർ​ക്കെ​ല്ലാം ദ​ർ​ശ​നം സാ​ധ്യ​മാ​ക്കും
Wednesday, October 30, 2024 4:40 AM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന് എ​ത്തു​ന്ന ഒ​രു അ​യ്യ​പ്പ​ഭ​ക്ത​നെപ്പോ​ലും മ​ട​ക്കി അ​യ​ക്കി​ല്ലെ​ന്ന് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബ്ബി​ൽ ‘ശ​ബ​രി​മ​ല സു​ഖ​ദ​ർ​ശ​നം' സം​വാ​ദം പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വെ​ർ​ച്വ​ൽ ക്യൂ​വി​ലൂ​ടെ ബു​ക്ക് ചെ​യ്യാ​ൻ ക​ഴി​യാ​തെ എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്കും ദ​ർ​ശ​നസൗ​ക​ര്യം ന​ൽ​കും. സ്പോ​ട്ട് ബു​ക്കിം​ഗ് പു​ന​രാ​രം​ഭി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല. ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള തി​രി​ച്ച​റി​യി​ൽ രേ​ഖ​യു​മാ​യി എ​ത്തു​ന്ന എ​ല്ലാ അ​യ്യ​പ്പ​ഭ​ക്ത​രെ​യും ക​ട​ത്തി​വി​ടാനാ​ണു തീ​രു​മാ​ന​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു.

ഇ​വ​രു​ടെ ര​ജി​സ്ട്രേ​ഷ​ൻ എ​ങ്ങ​നെ വേ​ണ​മെ​ന്നു പോ​ലീ​സും ദേ​വ​സ്വംബോ​ർ​ഡും ചേ​ർ​ന്നു തീ​രു​മാ​നി​ക്കും. ന​വം​ബ​ർ പ​ത്തി​നു മു​ൻ​പ് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കും. മ​ണ്ഡ​ല, മ​ക​ര​വി​ള​ക്കു കാ​ല​ത്ത് 13,600 പോ​ലീ​സു​കാ​ർ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ഡ്യൂ​ട്ടി​യി​ലു​ണ്ടാ​കു​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. എ​ഡി​ജി​പി എ​സ്. ശ്രീ​ജി​ത്തി​നാ​ണ് ശ​ബ​രി​മ​ല കോ-ഓ​ർ​ഡി​നേ​റ്റ​റു​ടെ ചു​മ​ത​ല.

പ​തി​നെ​ട്ടാംപ​ടിവ​ഴി ഒ​രു മി​നി​റ്റി​ൽ എ​ഴു​പ​തി​നും എ​ഴു​പ​ത്ത​ഞ്ചി​നു​മി​ട​യി​ൽ തീ​ർ​ഥാ​ട​ക​രെ​യാ​ണു നി​ല​വി​ൽ ക​യ​റ്റി​വി​ടു​ന്ന​ത്. എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന​തു സാ​ധ്യ​മാ​ണോ​യെ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചുവ​രി​ക​യാ​ണ്.

തീ​ർ​ഥാ​ട​ന​ത്തി​നു മു​ന്നോ​ടി​യാ​യി 40 ല​ക്ഷം ടി​ൻ അ​ര​വ​ണ​യു​ടെ ക​രു​ത​ൽ ശേ​ഖ​ര​മു​ണ്ടാ​കും. സ​ന്നി​ധാ​ന​ത്ത് നാ​ലാ​യി​രം പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന വി​രി​പ്പ​ന്ത​ൽ ഒ​രു​ക്കും. മ​ല​ക​യ​റ്റ​ത്തി​നി​ടെ വി​ശ്ര​മി​ക്കു​ന്ന​തി​നാ​യി മ​ര​ക്കൂ​ട്ടം മു​ത​ൽ 1000 സ്റ്റീ​ൽ ക​സേ​ര സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
കു​ടി​വെ​ള്ള​സൗ​ക​ര്യം, ഇ ​ടോ​യ് ല​റ്റ് സം​വി​ധാ​നം ഇ​വ അ​ധി​ക​മാ​യി ക്ര​മീ​ക​രി​ക്കും

സ​ന്നി​ധാ​ന​ത്ത് കൂ​ടു​ത​ൽ ആ​രോ​ഗ്യ സം​വി​ധാ​നം

സ​ന്നി​ധാ​ന​ത്തും പ​മ്പ​യി​ലും ഇ​സി​ജി, എ​ക്കോ, ടി​എം​ടി, ര​ക്ത​പ​രി​ശോ​ധ​ന എ​ന്നി​വ ന​ട​ത്തും. പാ​മ്പു​ക​ടി​യേ​ൽ​ക്കാ​തി​രി​ക്കാ​ൻ പാ​മ്പുപി​ടിത്ത​ക്കാ​രെ നി​യ​മി​ക്കും. പാ​ന്പുക​ടി​യേ​ൽ​ക്കു​ന്ന​വ​ർ​ക്കാ​യി ആ​ന്‍റി​വെ​നം ക​രു​ത​ൽ ശേ​ഖ​ര​മാ​യി ഉ​ണ്ടാ​കും. ത​മി​ഴ്നാ​ട്ടി​ൽനി​ന്നു​ള്ള ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം സൗ​ജ​ന്യ സേ​വ​ന​ത്തി​ന് സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഇ​വ​രോ​ടൊ​പ്പം സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പി​ലെ ഡോ​ക്ട​ർ​മാ​ർകൂ​ടി ആ​കു​ന്പോ​ൾ മെ​ച്ച​പ്പെ​ട്ട ചി​കി​ത്സാ സം​വി​ധാ​നം ഒ​രു​ക്കാ​നാ​കും. ഓ​ഫ് റോ​ഡ് ആം​ബു​ല​ൻ​സ് ഒ​രെ​ണ്ണംകൂ​ടി സ​ന്നി​ധാ​ന​ത്തെ​ത്തി​ക്കു​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് ബേ​സ് ആ​ശു​പ​ത്രി​യാ​യി ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​ഖ്യാ​പി​ച്ചെങ്കിലും ഇ​വി​ടത്തെ അ​ടി​സ്ഥാ​നസൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തു പ​രി​ഹ​രി​ക്ക​ണ​മെ​ന്നു കെ.​യു. ജ​നീ​ഷ്കു​മാ​ർ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ, പ​ന്പ​യി​ൽനി​ന്നു​ള്ള യാ​ത്രാസൗ​ക​ര്യംകൂ​ടി പ​രി​ഗ​ണി​ച്ച് ശ​സ്ത്ര​ക്രി​യ അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ളുള്ള കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് അ​ടി​യ​ന്ത​ര​ഘ​ട്ട​ത്തി​ൽ രോ​ഗി​ക​ളെ അ​യ​യ്ക്കു​ന്ന​തി​നു പ്രാ​ധാ​ന്യം ന​ൽ​കും.

15,500 വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്ക് ചെ​യ്യാം

നി​ല​യ്ക്ക​ലി​ൽ 15,500 വാ​ഹ​ന​ങ്ങ​ൾ​ക്ക് ഒ​രേ സ​മ​യം പാ​ർ​ക്ക് ചെ​യ്യാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കും. ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് പ​മ്പവ​രെ പോ​കാ​ൻ കോ​ട​തി​യു​ടെ അ​നു​മ​തി തേ​ടി​യി​ട്ടു​ണ്ട്. കെ​എ​സ്ആ​ർ​ടി​സി ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ പ​ന്പവ​രെ സ​ർ​വീ​സ് ന​ട​ത്തും. ഇ​വ നി​ല​യ്ക്ക​ലി​ൽ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ച്ച് ചെ​യി​ൻ സ​ർ​വീ​സ് ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തോ​ടു കെ​എ​സ്ആ​ർ​ടി​സി യോ​ജി​ച്ചി​ല്ല.

തിര​ക്ക് വ​ർ​ധി​ക്കു​ന്ന ഘ​ട്ട​ത്തി​ൽ തീ​ർ​ഥാ​ട​ക​രെ ക്ര​മീ​ക​രി​ച്ചു നി​ർ​ത്തു​ന്ന​തി​നു സം​വി​ധാ​ന​ങ്ങ​ളു​ണ്ടാ​കും. എ​രു​മേ​ലി​യി​ലെ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വി​പു​ല​പ്പെ​ടു​ത്തും. കു​മ​ളി അ​ട​ക്ക​മു​ള്ള ഇ​ട​ത്താ​വ​ള​ങ്ങ​ളി​ലും പാ​ർ​ക്കിം​ഗ് വി​പു​ല​പ്പെ​ടു​ത്തും. നി​ല​യ്ക്ക​ലി​ലും അ​ധി​ക പാ​ർ​ക്കിം​ഗ് വാ​ഹ​ന​ങ്ങ​ൾ​ക്കു ല​ഭി​ക്കും.

തീ​ർ​ഥാ​ട​ന​കാ​ല ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​വം​ബ​ർ​ പ​ത്തി​നു മു​ന്പ് പൂ​ർ​ത്തി​യാ​കു​മെ​ന്നു മ​ന്ത്രി വാ​സ​വ​ൻ പ​റ​ഞ്ഞു. ഇ​തി​നോ​ട​കം ഇ​ട​ത്താ​വ​ള​ങ്ങ​ളി​ല​ട​ക്കം അ​വ​ലോ​ക​ന​യോ​ഗ​ങ്ങ​ൾ ചേ​ർ​ന്നു. പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളു​ടേ​ത​ട​ക്കം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന എ​ല്ലാ ജോ​ലി​ക​ളും പ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് നി​ർ​ദേ​ശം. നി​ല​യ്ക്ക​ൽ-പ​ന്പ കു​ടി​വെ​ള്ള പ​ദ്ധ​തി​യും ഈ ​തീ​ർ​ഥാ​ട​ന​കാ​ല​ത്തി​നു മു​ന്പാ​യി ക​മ്മീ​ഷ​ൻ ചെ​യ്യു​മെ​ന്നാ​ണ് ജ​ല​വി​ഭ​വ വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ള്ള​തെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു.

റോ​പ്‌വേ​യു​ടെ നി​ർ​മാ​ണം ഉ​ട​ൻ

ശ​ബ​രി​മ​ല റോ​പ്‌വേ​യ്ക്ക് ഏ​റ്റെ​ടു​ക്കു​ന്ന വ​ന​ഭൂ​മി​ക്ക് പ​ക​രം കു​ള​ത്തൂ​രി​ൽ ഭൂ​മി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. സ്ഥ​ലം കൈ​മാ​റ്റം സം​ബ​ന്ധി​ച്ച് വ​നം​വ​കു​പ്പു​മാ​യി ധാ​ര​ണ​യാ​യി. ഇ​തു സം​ബ​ന്ധി​ച്ച അ​ന്തി​മ​ധാ​ര​ണ ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തു​ണ്ടാ​കും. റോ​പ്‌വേ ​നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കാ​നാ​കു​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു.

ച​ര​ക്കു നീ​ക്കം കൂ​ടാ​തെ മ​ല ക​യ​റാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള തീ​ർ​ഥാ​ട​ക​ർ​ക്കും ഇ​തി​ലൂ​ടെ യാ​ത്ര ചെ​യ്യാ​നാ​കും. ഡോ​ളി​യി​ൽ തീ​ർ​ഥാ​ട​ക​രെ ചു​മ​ന്ന് പ​ന്പ​യി​ൽനി​ന്നു മ​ല ക​യ​റു​ന്ന​ത് ഇ​തി​ലൂ​ടെ ഒ​ഴി​വാ​കും.

പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബി​ജു കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു പ​ങ്കെ​ടു​ത്തു. സെ​ക്ര​ട്ട​റി ജി. ​വി​ശാ​ഖ​ൻ ന​ന്ദി പ​റ​ഞ്ഞു.