ക്രി​മി​ന​ല്‍​കേ​സ് പ്ര​തി​യെ കാ​പ്പ നി​യ​മ​പ്ര​കാ​രം നാ​ടു​ക​ട​ത്തി
Thursday, October 31, 2024 4:49 AM IST
പ​ത്ത​നം​തി​ട്ട: കൊ​ല​ക്കേ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ക്രി​മി​ന​ല്‍ കേ​സു​ക​ളിലെ‍ പ്ര​തി​ ഇ​ല​വും​തി​ട്ട മെ​ഴു​വേ​ലി വി​ജ​യ​ഭ​വ​നം വീ​ട്ടി​ല്‍ അ​മ്പു​വി​നെ​(40) കാ​പ്പ നി​യ​മ​പ്ര​കാ​രം നാ​ടു​ക​ട​ത്തി. തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡി​ഐ​ജി എ​സ് അ​ജി​താ ബീഗത്തിന്‍റെ ഉ​ത്ത​ര​വി​നേ​ത്തു​ട​ര്‍​ന്നാണ് ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് ജി​ല്ല​യി​ല്‍നി​ന്നു പു​റ​ത്താ​ക്കി​യ​ത്.

ഇ​യാ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​ല​വും​തി​ട്ട പോ​ലീ​സ് നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. 2020 മു​ത​ല്‍ നി​ര​വ​ധി ക്രി​മി​ന​ല്‍ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ട് ജ​ന​ങ്ങ​ളു​ടെ സൈ്വ​രജീ​വി​ത​ത്തി​നു വി​ഘാ​തം സൃ​ഷ്ടി​ച്ചുവ​ന്ന ഇ​യാ​ള്‍​ക്കെ​തി​രേ ഡി​ഐ​ജി ഓ​ഫീ​സി​ല്‍നി​ന്നു കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു.

ഡി​ഐ​ജി​യു​ടെ ഉ​ത്ത​ര​വ് ലം​ഘി​ച്ച് വീ​ണ്ടും കു​റ്റ​കൃ​ത്യം ചെ​യ്യു​ക​യോ സാ​മൂ​ഹി​ക വി​രു​ദ്ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ക​യോ ചെ​യ്താല്‍ കാ​പ്പ വ​കു​പ്പ് 15(4) പ്ര​കാ​രം പ്രോ​സി​ക്യൂ​ഷ​ന്‍ ന​ട​പ​ടി കൈ​ക്കൊ​ള്ളു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.