അഞ്ചല്‍: ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സിപിഎം പയറ്റിയ തന്ത്രമാണ് തൃശൂര്‍ പൂരം കലക്കലെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അഞ്ചല്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലഞ്ചേരിയില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു പ്രേമചന്ദ്രന്.
തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഇക്കാര്യം വ്യക്തമാക്കിയതാണ്. എന്നാല്‍ ആരും ഗൗരവമായി എടുത്തില്ല. ഇപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലായി. കേരളത്തിന്റെ സകല നന്മകളേയും തകര്‍ത്തെറിയുന്ന ഭരണമാണ് പിണറായി വിജയന് നടത്തിവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കെപിസിസി മുന്‍ ഉപാധ്യക്ഷന്‍ ഭാരതീപുരം ശശി പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് തോയിത്തല മോഹനന് അധ്യക്ഷത വഹിച്ചു. നേതാക്കളായ സൈമണ്‍ അലക്സ്, ഏരൂര്‍ സുഭാഷ്, അഞ്ചല്‍ സോമന്, അമ്മിണി രാജന്, പി.ബി. വേണുഗോപാല്‍, ഗീവര്‍ഗീസ്, സാബു എബ്രഹാം, സക്കീര്‍ ഹുസൈന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
അഞ്ചല്‍: ചിതറ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരുകോണില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ കെപിസിസി സെക്രട്ടറി സൈമണ്‍ അലക്സ് ഉദ്ഘടനം ചെയ്തു. പ്രസംഗിക്കുകയായിരുന്നു സൈമണ്‍ അലക്സ്. ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എ. ശ്രീകുമാർ അധ്യക്ഷനായിരുന്നു.
ഡിസിസിജനറൽ സെക്രട്ടറിമാരായ ഇല്ല്യാസ് റാവുത്തർ, ചിതറ മുരളി, ഡി. ചന്ദ്രബോസ്, വി.ടി. സിബി, കൊല്ലായിൽ സുരേഷ്, എം.എം. സാദിക് , എസ്.ആർ. ബിനോജ്, പി. രാമചന്ദ്രൻ പിള്ള, ഹുമയൂൺ കബീർ, പി.ജി. സുരേന്ദ്രൻ നായർ, മണി ഇളമാട്, ദീപു ജോർജ്, മഹീൻ കാട്ടുപുറം തുടങ്ങിയവര്‍ പ്രസംഗിച്ചു