കൊല്ലം: ക്ഷാമാശ്വാസം കൃത്യമായി ലഭിക്കാൻ പെൻഷൻകാർക്ക് അവകാശമുണ്ടെന്നും കഴിഞ്ഞ ജൂലൈ ഒന്നിന് നിലവിൽ വരേണ്ടിയിരുന്ന ശമ്പള-പെൻഷൻ പരിഷ്കരണം അനിശ്ചിതമായി നീട്ടിയില്ലാതാക്കാനുള്ള ഗൂഢാലോചന തിരിച്ചറിയണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് എ.എ. റഷീദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വാര്യത്ത് മോഹൻകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഗോപാലകൃഷ്ണൻനായർ, സംസ്ഥാന സെക്രട്ടറി കെ.സി. വരദരാജൻപിള്ള, എം. സുജൈ, കെ. രാജേന്ദ്രൻ, എ. നസീം ബീവി, ജി. ബാലചന്ദ്രൻ പിള്ള,
എ. മുഹമ്മദ് കുഞ്ഞ്, ജി. സുന്ദരേശൻ, ജി. യശോദരൻ പിള്ള, പെരുമ്പുഴ ഗോപിനാഥൻപിള്ള, ഡി. അശോകൻ, ജി. ദേവരാജൻ, കെ. ഷാജഹാൻ, സി.എം. മജീദ്, ജി. രാമചന്ദ്രൻപിള്ള, എൽ. ശിവപ്രസാദ് ആർ. രാജശേഖരൻ പിള്ള, എസ്. വിജയകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.