ചാത്തന്നൂർ: ശാസ്ത്ര സാഹിത്യ പരിഷത്ത് ചാത്തന്നൂർ മേഖലാ ബാലവേദി ചാത്തന്നൂർ സെന്റ് ജോർജ് യുപിഎസിൽ ഓണോത്സവം സംഘടിപ്പിച്ചു.
മേഖലയിലെ വിവിധ യൂണിറ്റുകളിലെ കുട്ടികൾ രണ്ടു ദിവസങ്ങളിലായി നടന്ന ഓണോത്സവത്തിൽ പങ്കെടുത്തു. പരിഷത്ത് പതാക ഉയർത്തി ചാത്തന്നൂർ ബാലവേദിയിലെ വൈഗ ഓണോത്സവം ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ഡയറക്ടർ അനിൽ ജനാർദനൻ ആമുഖ അവതരണം നടത്തി.
പഠന പ്രവർത്തനങ്ങളിൽ ഓലകൊണ്ടുള്ള പൂക്കുട, പേപ്പർ പൂമരം നിർമാണം എന്നിവയും നടന്നു. പൂക്കള നിർമാണം, ശാസ്ത്ര പ്രവർത്തനങ്ങൾ, കുട്ടികളുടെ കലാപരിപാടി അവതരണം എന്നിവ നടന്നു.
പരിഷത് മേഖലാ പ്രസിഡന്റ് എൻ. സദാനന്ദൻ പിള്ള, സെക്രട്ടറി എസ്. ശ്രീകുമാർ, ജില്ലാ പ്രസിഡന്റ് കെ. പ്രസാദ്, മോഹൻദാസ് തോമസ്, എസ്. സുഭാഷ്, കെ.ആർ. അജിലാൽ, ഡോ. ആർ. ജയചന്ദ്രൻ, കെ.വി. ഹരിലാൽ, രാധാകൃഷ്ണൻ, എസ്.വി. അശോക് കുമാർ, ജിനിൽ പ്രസാദ്, ഫവാസ്, കൃഷ്ണേന്ദു എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.