ചവറ: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. മാഫിയ സംഘങ്ങളെ സംരക്ഷിക്കുന്ന സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് ബിന്ദു ക്യഷ്ണ പറഞ്ഞു.
ബ്ലോക്ക് പ്രസിഡന്റ് മേച്ചേഴുത്തു ഗിരീഷ് അധ്യക്ഷനായി. ഡിസിസി വൈസ്പ്രസിഡന്റ് അരുൺ രാജ് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ചക്കിനാൽ സനൽ കുമാർ, ചവറ ഗോപകുമാർ, ഇ. റഷീദ്, ചവറ ഹരീഷ് കുമാർ, ചിത്രാലയം രാമചന്ദ്രൻ, എം. സുശീല, മണ്ഡലം പ്രസിഡന്റുമാരായ ഉണ്ണി മാവഴികം,
കിടങ്ങിൽ സന്തോഷ്, പി.ആർ. ജയപ്രകാശ്, കിഷോർ അമ്പിലാക്കര, പുഷ്പരാജൻ, നേതാക്കളായ കെ.അനിൽ കുമാർ, ബാബു ജി.പട്ടത്താനം, പ്രഭ അനിൽ, ആർ.ജിജി, റോസ് ആനന്ദ്, സെബാസ്റ്റ്യൻ അംബ്രോസ്, അജയൻഗാന്ധിത്തറ തുടങ്ങിയവർ പ്രസംഗിച്ചു.