പ​രി​സ്ഥി​തലോ​ല മേ​ഖ​ല: ക​ര​ട് വി​ജ്ഞാ​പ​നം വൈ​കു​ന്ന​തി​ൽ ആ​ശ​ങ്ക
Sunday, September 29, 2024 1:43 AM IST
ഇ​രി​ട്ടി: ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നു​ള്ള പ​രി​സ്ഥി​തി പ്ര​ധാ​ന പ്ര​ദേ​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ​യും കൃ​ഷി സ്ഥ​ല​ങ്ങ​ളെ​യും തോ​ട്ട​ങ്ങ​ളേ​യും പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി​ക്കൊണ്ടു​ള്ള അ​ന്തി​മ ക​ര​ട് വി​ജ്ഞാ​പ​നം വൈ​കു​ന്ന​തി​ൽ ആ​ശ​ങ്ക.

കേ​ന്ദ്ര വ​നം-പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ലെ വി​ല്ലേ​ജ് ത​ല​ത്തി​ൽ ക​ട​സ്ട്ര​ൽ മാ​പ്പി​ൽ ജ​ന​വാ​സ മേ​ഖ​ല​യും കൃ​ഷി സ്ഥ​ലും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ആ​ശ​ങ്ക​യ്ക്ക് വ​ഴി​വ​യ്ക്കു​ന്ന​ത്.

ജ​ന​വാ​സ മേ​ഖ​ല​യെ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി​ക്കൊ​ണ്ടു​ള്ള അ​ന്തി​മ വി​ജ്ഞാ​പ​നം കേ​ര​ള ബ​യോ​ഡൈ വേ​ഴ്‌​സി​റ്റി ബോ​ർ​ഡി​ന്‍റെ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നു പ​ക​രം പ​രി​സ്ഥി​തി വ​കു​പ്പി​ന്‍റെ വെ​ബ് സൈ​റ്റി​ലാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​തെ​റ്റ് പ​രി​ഹ​രി​ച്ച് ഉ​മ്മ​ൻ വി. ​ഉ​മ്മ​ൻ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ വ​നേ​ത​ര മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന ജ​ന​വാ​സ മേ​ഖ​ല​യും കൃ​ഷി​യി​ട​വും തോ​ട്ട​ങ്ങ​ളും ഒ​ഴി​വാ​ക്കി​ക്കൊ​ണ്ടു​ള്ള അ​ന്തി​മ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പിക്കു​ന്ന​തി​ന് കാ​ല​താ​മ​സം ഉ​ണ്ടാ​യി​രി​ക്കു​ക​യാ​ണ്.

കേ​ന്ദ്ര വ​നം-പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച ക​ര​ട് വി​ജ്ഞാ​പ​ന​ത്തെ​ക്കു​റി​ച്ച് നേ​ര​ത്തെ സം​സ്ഥാ​ന സ​ർ​ക്കാ​ർ റി​പ്പോ​ർ​ട്ട് തേ​ടി​യി​രു​ന്നു. വ​നേ​ത​ര മേ​ഖ​ല​യി​ലെ ജ​ന​വാ​സ മേ​ഖ​ല​യും കൃ​ഷി ഭൂ​മി​യും ഒ​ഴി​വാ​ക്കി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ ത​യാ​റാ​ക്കി​യ മാ​പ്പ് സ​ർ​ക്കാ​ർ അ​ന്തി​മ റി​പ്പോ​ർ​ട്ടാ​ക്കാ​ൻ വൈ​കു​ന്ന​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ച സ​മ​യപ​രി​ധി അ​വ​സാ​നി​ക്കാ​നി​രി​ക്കെ ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത ഉ​ണ്ടാ​ക്കാ​ൻ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ക​സ്തൂ​രി രം​ഗ​ൻ റി​പ്പോ​ർ​ട്ട് പ്ര​കാ​രം കേ​ര​ള​ത്തി​ലെ123 വി​ല്ലേ​ജു​ക​ളി​ലാ​യി13,108 ച​തു​ര​ശ്ര കി​ലോ​മീ​റ്റ റാ​ണ് പ​രി​സ്ഥി​തി ലോ​ല​മേ​ഖ​ല​യാ​യി നി​ശ്ച​യി​ച്ച​ത്.

ഇ​തി​നെ​തി​രേ ഉ​യ​ർ​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​മ്മ​ൻ വി. ​ഉ​മ്മ​ൻ ക​മ്മീ​ഷ​നെ നി​യ​മി​ച്ച് 9993.7 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​യി ക​ണ്ടെ​ത്തി. ഇ​തി​ൽ 9107 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വ​ന​മേ​ഖ​ല​യും 886.7 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വ​നേ​ത​ര മേ​ഖ​ല​യാ​യും ക​ണ​ക്കാ​ക്കി.

പാ​റ​ക്കെ​ട്ടു​ക​ളും ച​തു​പ്പു നി​ല​ങ്ങ​ളും ഉ​ൾ​പ്പെ​ട്ട വ​നേ​ത​ര മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ട്ട ജ​ന​വാ​സ മേ​ഖ​ല​യേ യും ​കൃ​ഷി​യി​ട​ങ്ങ​ളേ​യും തോ​ട്ട​ങ്ങ​ളേ​യും ഒ​ഴി​വാ​ക്കി​ക്കൊ​ണ്ടു​ള്ള ക​ര​ട് വി​ജ്ഞാ​പ​ന​മാ​ണ് കേ​ര​ള ബ​യോ​ഡൈ​വേ​ഴ്‌​സി​റ്റി ബോ​ർ​ഡി​ന്‍റെ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കേ​ണ്ടി​യി​രു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ണ്ടാ​കു​ന്ന കാ​ല​താ​മ​സ​മാ​ണ് ത​ദ്ദേ​ശ​വാ​സി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന​ത്.