ജി​ല്ലാ പാ​രാ​ലി​ന്പി​ക് കാ​യി​കമേ​ള: ബ​ക്ക​ളം മ​രി​യ​ൻ സെ​ന്‍റ​ർ സ്പെ​ഷ​ൽ സ്കൂ​ൾ ഓ​വ​റോ​ൾ ചാ​ന്പ്യ​ന്മാർ
Sunday, September 29, 2024 1:43 AM IST
ക​ണ്ണൂ​ർ: ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് ക​ണ്ണൂ​ർ ഫോ​ർ​ട്ട് സി​റ്റി, കേ​ര​ള പാ​രാ​ലി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ, ക​ണ്ണൂ​ർ ഡി​എ​സ്‌​സി സെ​ന്‍റ​ർ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​തി​ന​ഞ്ചാ​മ​ത് കേ​ര​ള പാ​രാ​ലി​ന്പി​ക് ജി​ല്ലാ കാ​യി​ക​മേ​ള​യി​ൽ ബ​ക്ക​ളം മ​രി​യ​ൻ സെ​ന്‍റ​ർ സ്പെ​ഷ​ൽ സ്കൂ​ൾ ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ.

എ​ടൂ​ർ വി​കാ​സ് ഭ​വ​ൻ സ്പെ​ഷ​ൽ സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും ശ്രീ​ക​ണ്ഠ​പു​രം സാ​ൻ ജോ​ർ​ജി​യ സ്പെ​ഷ​ൽ സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. മേ​ള​യി​ൽ 16 സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 350 വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. ക​ണ്ണൂ​ർ ഡി​എ​സ്‌​സി ക​മാ​ൻ​ഡ​ന്‍റ് കേ​ണ​ൽ പ​രം​വീ​ർ സിം​ഗ് ന​ഗ്ര കാ​യി​കമേ​ള ഉ​ദ്ഘാ​ട​നം ചെ​യ്ത് മാ​ർ​ച്ച് പാ​സ്റ്റി​ൽ അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ചു.

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ അ​ത്‌​ല​റ്റുക​ൾ​ക്ക് കാ​യി​ക​രം​ഗ​ത്തും ജീ​വി​ത​ത്തി​ലും മി​ക​വ് പു​ല​ർ​ത്താ​നു​ള്ള അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്ക​ണ​മെ​ന്ന് കേ​ണ​ൽ പ​രം​വീ​ർ സിം​ഗ് ന​ഗ്ര പ​റ​ഞ്ഞു. ക​ണ്ണൂ​ർ പാ​രാ​ലി​മ്പി​ക്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​ടി.​ ഷാ​ജി​ത്ത് മ​ത്സ​ര​ങ്ങ​ളു​ടെ ഫ്ലാ​ഗ്ഓ​ഫ് നി​ർ​വ​ഹി​ച്ചു.

കേ​ര​ള പാ​രാ​ലി​മ്പി​ക്സ് അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ന​വീ​ൻ മ​നോ​മോ​ഹ​ൻ, ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് ക​ണ്ണൂ​ർ ഫോ​ർ​ട്ട് സി​റ്റി സെ​ക്ര​ട്ട​റി പി.​എം. നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കേ​ണ​ൽ പ​രം​വീ​ർ സിം​ഗ് ന​ഗ്ര​യു​ടെ പ​ത്നി രാ​ജ്ന ന​ഗ്ര ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ ഉ​ണ്ടാ​ക്കി​യ വി​വി​ധ​യി​നം ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ൾ​ക്കാ​യി ഗാ​ന​മേ​ള​യും ന​ട​ന്നു.