വീര്‍പ്പാട്: കല്ലറ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പരിശുദ്ധ യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ ഓര്മപ്പെരുനാളിനും തീര്‍ഥയാത്രയ്ക്കും വികാരി ഫാ. ജിബിന്‍ ചക്കാലക്കല്‍ കൊടിയേറ്റി. ഇന്നു മുതല്‍ ഒക്ടോബർ മൂന്നു വരെയാണ് തിരുനാൾ. തിരുനാളിനോടനുബന്ധിച്ച് ഇന്നു മുതൽ 29 വരെ രാവിലെ 7.15 ന് പ്രഭാത നമസ്കാരം, വിശുദ്ധ കുര്‍ബാന, വൈകുന്നേരം സന്ധ്യാ നമസ്കാരം, 7.30 ന് പ്രാര്‍ഥന, ആശീര്‍വാദം.
സെപ്റ്റംബർ 30 നും ഓക്ടോബർ ഒന്നിനും രാവിലെ 7.15 ന് പ്രഭാത നമസ്കാരം, എട്ടിന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം 6.15 ന് സന്ധ്യാനമസ്കാരം, ഏഴിന് സുവിശേഷ യോഗം, ആശീര്‍വാദം. രണ്ടിന് 7.15 ന് പ്രഭാത നമസ്കാരം, 8.15 ന് വിശുദ്ധ കുര്‍ബാന, ഉച്ചകഴിഞ്ഞ് മൂന്നിന് തീര്‍ഥയാത്ര ഇടവേലി മോര് കുര്യാക്കോസ് സഹദായുടെ കുരിശിങ്കല്‍ ആരംഭം.
മൂന്നിന് രാവിലെ ഒന്‍പതിന് വിശുദ്ധ മൂന്നിന്മേല് കുര്‍ബാന, മധ്യസ്ഥ പ്രാര്‍ഥന യാക്കോബ് മോര് അന്തോണിയോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍.11.30 ന് പ്രദക്ഷിണം ഉരുപ്പുംകുണ്ട് മോര് ബസേലിയോസ് കുരിശിങ്കലേക്ക്, 12.30 ന് ആശീര്‍വാദം, നേര്‍ച്ച, സ്നേഹവിരുന്ന്, ലേലം, ഉച്ചയ്ക്ക് രണ്ടിന് കൊടി താഴ്ത്തല്‍.