വാ​യ്പാ മേ​ള​യു​മാ​യി മാ​സ്
Saturday, September 28, 2024 7:45 AM IST
ക​ണ്ണൂ​ര്‍: മ​ല​ബാ​ര്‍ സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി, ധ​ന​ല​ക്ഷ്മി ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച് മ​ട​മ്പം ഫൊ​റോ​ന​യി​ലെ ച​മ​ത​ച്ചാ​ല്‍, ക​ണ്ട​ക​ശേ​രി, പ​യ്യാ​വൂ​ര്‍, തി​രൂ​ര്‍, നു​ച്യാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച് വ​രു​ന്ന 10 വ​നി​താ സ്വാ​ശ്ര​യ സം​ഘ​ങ്ങ​ളി​ലെ 78 വ​നി​ത​ക​ള്‍​ക്ക് ലി​ങ്കേ​ജ് വാ​യ്പാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 780 ല​ക്ഷം രൂ​പ വാ​യ്പ അ​നു​വ​ദി​ച്ചു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പൊ​തു​സ​മ്മേ​ള​നം ച​മ​ത​ച്ചാ​ല്‍ പ​ള്ളി​വി​കാ​രി ഫാ. ​ജി​ബി​ന്‍ കു​ഴി​വേ​ലി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ധ​ന​ല​ക്ഷ​മി ബാ​ങ്ക് മൈ​ക്രോ​ക്രെ​ഡി​റ്റ് സി​നി​യ​ര്‍ മാ​നേ​ജ​ര്‍ രാ​ജേ​ഷ്. കെ. ​അ​ല​ക്‌​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​സി​ബി​ന്‍ കൂ​ട്ട​ക​ല്ലു​ങ്ക​ല്‍, കെ. ​അ​ര​വി​ന്ദാ​ക്ഷ​ന്‍, ഇ.​പി. ഷൈ​ജു. യു.​പി. ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.