ഇ​എ​സ്‌​എ: കോ​ട​തി വി​ധി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി
Sunday, September 29, 2024 1:43 AM IST
ത​ല​ശേ​രി: ല​ക്ഷ​ക്ക​ണ​ക്കി​നു ക​ർ​ഷ​ക​രെ​യും അ​തി​ലേ​റെ സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളെ​യും ബാ​ധി​ക്കു​ന്ന ഇ​എ​സ്‌​എ സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം കാ​ല​താ​മ​സം കൂ​ടാ​തെ തീ​ർ​പ്പു​ണ്ടാ​ക്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ത​യാ​റാ​ക​ണ​മെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ർ​ഷ​ക​പ​ക്ഷ​ത്ത് നി​ല​യു​റ​പ്പി​ക്ക​ണ​മെ​ന്നും ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി.

ത​ല​ശേ​രി സ​ന്ദേ​ശ ഭ​വ​നി​ൽ ചേ​ർ​ന്ന ഇ​ൻ​ഫാം മ​ല​ബാ​ർ റീ​ജ​ണ​ൽ എ​ക്സി​ക്യു​ട്ടീ​വ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ആ​ർ​ച്ച്ബി​ഷ​പ്. കേ​ര​ള​ത്തി​ലെ 123 വി​ല്ലേ​ജു​ക​ളി​ലെ 9993.7 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശം പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യാ​യി നി​ർ​ദേ​ശി​ച്ച ക​ര​ടു വി​ജ്ഞാ​പ​നം മ​ല​യാ​ള​ത്തി​ൽ ഇ​റ​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി വി​ധി ഇ​തു​വ​രെ​യും ന​ട​പ്പി​ലാ​ക്കാ​ൻ സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. കേ​ന്ദ്ര സ​ർ​ക്കാ​രി​നു​വേ​ണ്ടി ഹാ​ജ​രാ​യ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണ് മ​ല​യാ​ള പ​രി​ഭാ​ഷ ത​യാ​റാ​ക്കി ന​ല്കേ​ണ്ട​തെ​ന്നും സ​ർ​ക്കാ​ർ മ​ല​യാ​ള പ​രി​ഭാ​ഷ ന​ട​ത്തി​യാ​ൽ മാ​ത്ര​മെ കൃ​ത്യ​ത ഉ​ണ്ടാ​ക്കു​ക​യു​ള്ളു​വെ​ന്നും കോ​ട​തി​യെ അ​റി​യി​ക്കു​ക​യു​ണ്ടാ​യി.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്ക് ആ​ക്ഷേ​പ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശി​ക്കാ​നു​ള്ള സ​മ​യം അ​നു​വ​ദി​ക്കേ​ണ്ട​തു​ണ്ട്.

അ​തി​നു ആ​റു​മാ​സം കൂ​ടി നീ​ട്ടി ന​ൽ​ക​ണ​മെ​ന്നും കോ​ട​തി വി​ധി എ​ത്ര​യും വേ​ഗം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ഇ​എ​സ്എ വി​ഷ​യ​ത്തി​ൽ അ​ന്തി​മ​തീ​ർ​പ്പു​ണ്ടാ​ക്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ത​യാ​റാ​ക​ണം. അ​ല്ലാ​ത്ത​പ​ക്ഷം തീ​വ്ര​സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി ഇ​ൻ​ഫാം മു​ന്നോ​ട്ടു പോ​കു​മെ​ന്നും അ​വ​കാ​ശ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ന്ന​തു​വ​രെ സ​മ​രം ചെ​യ്യാ​നു​ള്ള ആ​ർ​ജ​വ​ത്വം ക​ർ​ഷ​ക​ർ​ക്കു​ണ്ടെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് ഓ​ർ​മി​പ്പി​ച്ചു.

മു​ന​മ്പം ചേ​റാ​യി മേ​ഖ​ല​യി​ലെ സാ​ധാ​ര​ണ​ക്കാ​രു​ടെ കൈ​വ​ശ​ത്തി​ലി​രി​ക്കു​ന്ന ഭൂ​മി​യു​ടെ​മേ​ൽ അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ക്കു​ന്ന വ​ഖ​ഫ് ന​ട​പ​ടി​ക്കെ​തി​രേ ന​ട​ക്കു​ന്ന ജ​ന​കീ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ഇ​ൻ​ഫാം റീ​ജ​ണ​ൽ യോ​ഗം ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു. ഇ​ൻ​ഫാം മ​ല​ബാ​ർ റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ.​ജോ​സ് പെ​ണ്ണാ​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ന​ന്ത​വാ​ടി രൂ​പ​ത ബ​യോ​വി​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ൺ ചൂ​ര​പ്പു​ഴ, ക​ണ്ണൂ​ർ രൂ​പ​ത സോ​ഷ്യ​ൽ സ​ർ​വീ​സ് ഡ​യ​റ​ക്ട​ർ ഫാ.​ജോ​മോ​ൻ ചെ​മ്പ​ക​ശേ​രി, കോ​ഴി​ക്കോ​ട് രൂ​പ​ത ഇ​ൻ​ഫാം ഡ​യ​റ​ക്ട​ർ ഫാ. ​ജ​യ്സ​ൺ, ഇ​ൻ​ഫാം നാ​ഷ​ണ​ൽ എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ജോ​ൺ കു​ന്ന​ത്തേ​ട്ട്, സ്ക​റി​യ നെ​ല്ലം​കു​ഴി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഗ​സ്റ്റി​ൻ പു​ളി​ക്ക​ക്ക​ണ്ട​ത്തി​ൽ എ​ന്നി​വ​രും ക​ണ്ണൂ​ർ,കാ​സ​ർ​ഗോ​ഡ്, താ​മ​ര​ശേ​രി, മാ​ന​ന്ത​വാ​ടി, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഭാ​ര​വാ​ഹി​ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.