ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്
Saturday, September 28, 2024 8:37 AM IST
ക​ണ്ണൂ​ർ: സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സു​ക​ളി​ലെ 2024-25 വ​ർ​ഷ​ത്തെ വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ക്ടോ​ബ​ർ എ​ട്ടി​ന് ന​ട​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം ഇ​ന്ന് അ​ത​ത് കാ​മ്പ​സു​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പ് ഷെ​ഡ്യു​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. ക്യാ​മ്പ​സ് ഡ​യ​റ​ക്ട​ർ​മാ​ർ/​കാ​മ്പ​സ് അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ​മാ​ർ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ഷെ​ഡ്യൂ​ൾ പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​താ​ണ്. പ്രാ​ഥ​മി​ക വോ​ട്ട​ർ​പ​ട്ടി​ക സെ​പ്റ്റം​ബ​ർ 30ന് ​രാ​വി​ലെ 11നും ​അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക വൈ​കു​ന്നേ​രം നാ​ലി​നും പ്ര​സി​ദ്ധീ​ക​രി​ക്കും. ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് വ​രെ നോ​മി​നേ​ഷ​ൻ സ​മ​ർ​പ്പി​ക്കാം. ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു വ​രെ നോ​മി​നേ​ഷ​ന്‍റെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ത്തും.

നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന സ​മ​യം ഒ​ക്ടോ​ബ​ർ നാ​ലി​ന് രാ​വി​ലെ 11 ആ​ണ്. ഒ​ക്ടോ​ബ​ർ നാ​ലി​ന് വൈ​കു​ന്നേ​രം നാ​ലി​ന് അ​ന്തി​മ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. എ​ട്ടി​ന് രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ വ​രെ തെ​ര​ഞ്ഞെ​ടു​പ്പും ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​വോ​ട്ടെ​ണ്ണ​ലും തു​ട​ർ​ന്ന് ഫ​ല​പ്ര​ഖ്യാ​പ​ന​വും ന​ട​ക്കും.