ര​മേ​ശ് ചെ​ന്നി​ത്ത​ല കെ. ​കു​ഞ്ഞി​ക്കൃഷ്ണ​ൻ നാ​യ​രു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ചു
Saturday, September 28, 2024 7:45 AM IST
ചെ​റു​പു​ഴ: മു​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ അ​ന്ത​രി​ച്ച കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​കു​ഞ്ഞി​ക്കൃഷ്ണ​ൻ നാ​യ​രു​ടെ വീ​ട്ടി​ലെ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളെ അ​നു​ശോ​ച​ന​മ​റി​യി​ച്ചു. കു​ഞ്ഞി​ക്കൃഷ്ണ​ൻ നാ​യ​രു​ടെ മ​ക്ക​ളാ​യ കെ.​കെ. വേ​ണു​ഗോ​പാ​ൽ, കെ.​കെ. സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​രും കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ർ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ സ്വീ​ക​രി​ച്ചു.

കു​ഞ്ഞി​ക്കൃഷ്ണ​ൻ നാ​യ​രു​ടെ ഫോ​ട്ടോ​യി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. മു​ൻ ക​ണ്ണൂ​ർ മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ, മ​ഹി​ളാ കോ​ൺ​ഗ്ര​സ് നേ​താ​വും കെ​പി​സി​സി അം​ഗ​വു​മാ​യ ശാ​ന്ത​മ്മ ഫി​ലി​പ്പ്, ഡി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം എ. ​ബാ​ല​കൃ​ഷ്ണ​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​പി. ച​ന്ദ്ര​ൻ, പാ​ടി​യോ​ട്ടു​ചാ​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കു​ട്ടി​ച്ച​ൻ തു​ണ്ടി​യി​ൽ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. കെ. ​കു​ഞ്ഞി​ക്കൃഷ്ണ​ൻ നാ​യ​രു​മാ​യി ദീ​ർ​ഘ​കാ​ല​ത്തെ ബ​ന്ധ​മാ​ണ് ത​നി​ക്കു​ള്ള​തെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.