ആ​ന്‍റി സെ​പ്റ്റി​ക്സ് മാ​നു​ഫാ​ക്ച​റിം​ഗ് കോം​പ്ല​ക്സ് ശി​ലാ​സ്ഥാ​പ​നം
Saturday, June 29, 2024 2:05 AM IST
ക​ണ്ണൂ​ർ: വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ കീ​ഴി​ൽ പാ​പ്പി​നി​ശേ​രി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കെ​സി​സി​പി ലി​മി​റ്റ​ഡി​ന്‍റെ വൈ​വി​ധ്യ​വ​ത്ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ന്‍റി​സെ​പ്റ്റി​ക്സ് ആ​ൻ​ഡ് ഡി​സി​ൻ​ഫെ​ക്ട​ന്‍റ്സ് മാ​നു​ഫാ​ക്ച​റിം​ഗ് യൂ​ണി​റ്റി​ന്‍റെ ശി​ലാ​സ്ഥാ​പ​നം കെ​സി​സി​പി​എ​ൽ ചെ​യ​ർ​മാ​ൻ ടി.​വി. രാ​ജേ​ഷ് ക​ണ്ണ​പു​ര​ത്ത് നി​ർ​വ​ഹി​ച്ചു.

ക​ണ്ണ​പു​രം യൂ​ണി​റ്റി​ൽ നി​ല​വി​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഹാ​ൻ​ഡ് വാ​ഷ്, സാ​നി​റ്റൈ​സ​ർ നി​ർ​മാ​ണ യൂ​ണി​റ്റി​ന് പു​റ​മെ ഹാ​ൻ​ഡ് റ​ബ് അ​ട​ക്കം ആ​ന്‍റി​സെ​പ്റ്റി​ക് സൊ​ല്യൂ​ഷ​ൻ -പ്ല​സ്, ആ​ന്‍റി​സെ​പ്റ്റി​ക് സൊ​ലൂ​ഷ​ൻ -ക്ലി​യ​ർ, ആ​ന്‍റി സെ​പ്റ്റി​ക് സൊ​ലൂ​ഷ​ൻ സൂ​പ്പ​ർ തു​ട​ങ്ങി​യ 15 പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് നി​ർ​മി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. മ​റ്റൊ​രു പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ആ​ല​പ്പു​ഴ​യി​ലെ കെ​എ​സ്ഡി​പി യി​ൽ ഉ​ത്പാ​ദി​പ്പി​ക്കാ​ത്ത​തും എ​ന്നാ​ൽ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ആ​വ​ശ്യ​മു​ള്ള​തു​മാ​യ വി​വി​ധ അ​ണു​ന​ശീ​ക​ര​ണ ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ഈ ​പ​ദ്ധ​തി​യി​ലു​ള്ള​ത്.

മാ​നേ​ജിം​ഗ് ഡ​യ​റ‌​ക്‌​ട​ർ ആ​ന​ക്കൈ ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​വി. ശി​വ​രാ​മ​ൻ, കെ. ​മോ​ഹ​ന​ൻ, ശ്രീ​രാ​ഗ് ബി. ​ന​മ്പ്യാ​ർ, കെ.​പി. ധ​ന്യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.