മാ​ൾ​ട്ട​യി​ലേ​ക്ക് വീ​സ വാ​ഗ്ദാ​നം ചെ​യ്തു ല​ക്ഷ​ങ്ങ​ൾ ത​ട്ടി
Friday, June 28, 2024 7:44 AM IST
ക​ണ്ണൂ​ർ: മാ​ൾ​ട്ട​യി​ലേ​ക്ക് വീ​സ വാ​ഗ്ദാ​നം ചെ​യ്തു ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ൽ ദ​മ്പ​തി​ക​ൾ​ക്കെ​തി​രെ ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. മൗ​വ​ഞ്ചേ​രി സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ൽ കാ​സ​ർ​ഗോ​ഡ് തൃ​ക്ക​രി​പ്പൂ​ർ സൗ​ത്തി​ലെ ശ്യാ​മി​ലി പ്ര​മോ​ദ്, ഭ​ർ​ത്താ​വ് പി.​വി. പ്ര​മോ​ദ് കു​മാ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

2022 ഏ​പ്രി​ൽ അ​ഞ്ചു മു​ത​ൽ ജൂ​ലൈ 22 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ലാ​യി മാ​ൾ​ട്ട​യി​ലേ​ക്ക് പ​രാ​തി​ക്കാ​ര​നും ഭാ​ര്യ​ക്കും വീ​സ ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് 7,50000 രൂ​പ അ​യ​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നു. വീ​സ ശ​രി​യാ​കാ​തെ വ​ന്ന​പ്പോ​ൾ പ​ണം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, 2,25000 രൂ​പ മാ​ത്രം തി​രി​ച്ചു ന​ൽ​കി​യെ​ങ്കി​ലും 5,25000 രൂ​പ തി​രി​ച്ച് ന​ൽ​കാ​തെ വ​ഞ്ചി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.