വെ​ള്ള​ക്കെ​ട്ടി​ൽ യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ
Friday, June 28, 2024 10:15 PM IST
ക​ണ്ണൂ​ർ: വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യ​രി​കി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചാ​ല മാ​ർ​ക്ക​റ്റി​നു സ​മീ​പ​ത്തെ മീ​ത്ത​ലെ കോ​റോ​ത്ത് സു​ധീ​ഷ് എ​ന്ന ഉ​ദ​യ​നെ​യാ​ണ് (43) ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി വീ​ട്ടി​ലെ​ത്താ​ത്ത​തി​നെതു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളും സ​മീ​പ​വാ​സി​ക​ളും അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

ഇന്നലെ രാ​വി​ലെ പ്ര​ഭാ​ത​സ​വാ​രി ന​ട​ത്തു​ന്ന​വ​രാ​ണ് യു​വാ​വി​നെ വെ​ള്ള​ക്കെ​ട്ടി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. രാ​ത്രി ന​ട​ന്നുപോ​കു​ന്ന​തി​നി​ടെ കാ​ൽ തെ​റ്റി വീ​ണ​താ​ണെ​ന്ന് ക​രു​തു​ന്നു. പ​രേ​ത​നാ​യ ബാ​ല​കൃ​ഷ്ണ​ൻ​നാ​യ​ർ-​വി​മ​ല ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: സു​നി​ൽ​കു​മാ​ർ, ഉ​ഗേ​ഷ്, സിം​ന.