മ​നു തോ​മ​സ് ഉ​ന്ന​യി​ച്ച ആ​രോ​പ​ണം ഗൗ​ര​വ​തരം: സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ
Sunday, June 30, 2024 8:32 AM IST
ക​ണ്ണൂ​ര്‍: സി​പി​എ​മ്മി​ന്‍റെ ര​ണ്ട് നേ​താ​ക്ക​ള്‍​ക്കെ​തി​രേ മ​നു​തോ​മ​സ് ഉ​ന്ന​യി​ച്ച ആ​രോ​പ​ണം കേ​ര​ള​ത്തി​ലെ നി​യ​മ​വാ​ഴ്ച​യെ ബാ​ധി​ക്കു​ന്ന​താ​ണെ​ന്ന് സ​ണ്ണി​ജോ​സ​ഫ് എം​എ​ല്‍​എ. ഈ ​വി​ഷ​യ​ത്തി​ല്‍ നി​യ​മ​സ​ഭ​യി​ല്‍ പോ​ലും അ​ഭി​പ്രാ​യം നി​ഷേ​ധി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് സ​ര്‍​ക്കാ​രി​ല്‍ നി​ന്നു​ണ്ടാ​യ​ത്.

ജ​ന​ങ്ങ​ള്‍ എ​ത്ര താ​ക്കീ​ത് ചെ​യ്താ​ലും തി​രു​ത്തി​ല്ലെ​ന്ന സി​പി​എ​മ്മി​ന്‍റെ സ​മീ​പ​നം പാ​ര്‍​ട്ടി​യെ സ​ര്‍​വ​നാ​ശ​ത്തി​ലെ​ത്തി​ക്കു​മെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു. സി​പി​എം-സ്വ​ര്‍​ണ​ക്ക​ട​ത്ത്-ക്വ​ട്ടേ​ഷ​ന്‍ മാ​ഫി​യ​ക​ളു​ടെ അ​വി​ശു​ദ്ധ ബ​ന്ധം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ല്‍ ന​ട​ത്തി​യ ജ​ന​കീ​യ സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം നേ​താ​ക്ക​ള്‍​ക്കെ​തി​രെ ഉ​യ​ര്‍​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍ നി​യ​മ​സ​ഭ​യി​ല്‍ ഉ​ന്ന​യി​ക്കാ​ന്‍ പ്ര​തി​പ​ക്ഷം ശ്ര​മി​ച്ച​പ്പോ​ള്‍ ക​ള്ള​ക്ക​ട​ത്തു​കാ​ര്‍​ക്ക് കൂ​ട്ട് നി​ല്‍​ക്കു​ന്ന സ​മീ​പ​ന​മാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​യ​ത്. സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം ഗൗ​ര​വ​ത​ര​മാ​ണെ​ന്നും ഇ​തേ കു​റി​ച്ച് സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

പാ​ര്‍​ട്ടി​യു​ടെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്കും ജി​ല്ലാ സെ​ക്ര​ട്ട​റി​ക്കും പ​ക​രം ആ​കാ​ശ് തി​ല്ല​ങ്കേ​രി​യെ​യും അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യെ​യും ടി​പി കേ​സ് പ്ര​തി​ക​ളേ​യും പോ​ലു​ള്ള ക്രി​മി​ന​ലു​ക​ള്‍ മ​നു​ തോ​മ​സ് ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി​യു​മാ​യി ഇ​റ​ങ്ങി തി​രി​ച്ച​ത് ആ ​പാ​ര്‍​ട്ടി​യു​ടെ അ​ധപ​ത​ന​മാ​ണ്-​സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

ഡിസിസി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന. ​സെ​ക്ര​ട്ട​റി പി.​എം. നി​യാ​സ്, സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ, വി.​എ. നാ​രാ​യ​ണ​ൻ, പി.​ടി. മാ​ത്യു, സ​ജീ​വ് മാ​റോ​ളി, ടി.​ഒ. മോ​ഹ​ന​ൻ, ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി, കെ.​സി. മു​ഹ​മ്മ​ദ് ഫൈ​സ​ൽ, ഡോ. ​കെ.​വി. ഫി​ലോ​മി​ന, എം.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, റി​ജി​ൽ മാ​ക്കു​റ്റി, വി.​വി. പു​രു​ഷോ​ത്ത​മ​ൻ, രാ​ജീ​വ​ൻ എ​ള​യാ​വൂ​ർ, സു​ദീ​പ് ജ​യിം​സ്, മു​ഹ​മ്മ​ദ് ബ്ലാ​ത്തൂ​ർ, ശ്രീ​ജ മ​ഠ​ത്തി​ൽ, മു​ഹ​മ്മ​ദ് ഷ​മ്മാ​സ്, ടി. ​ജ​നാ​ർ​ദ്ദ​ന​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.