അ​ട​ച്ചി​ട്ട വീ​ട്ടി​ൽ​നി​ന്ന് സ്വ​ർ​ണ​വും പ​ണ​വും ന​ഷ്ട​പ്പെട്ടു
Sunday, June 30, 2024 8:33 AM IST
ചെ​റു​വ​ത്തൂ​ർ: അ​ട​ച്ചി​ട്ട വീ​ട്ടി​ൽ നി​ന്ന് 10 പ​വ​ൻ സ്വ​ർ​ണ​വും 25,000 രൂ​പ​യും കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ ഗൃ​ഹ​നാ​ഥ​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. കാ​ട​ങ്കോ​ട് നെ​ല്ലി​ക്കാ​ലി​ലെ സി.​വി.​ഷാ​ജി​യു​ടെ വീ​ട്ടി​ൽ നി​ന്നാ​ണ് സ്വ​ർ​ണ​വും പ​ണ​വും ന​ഷ്ട​മാ​യ​ത്.

വീ​ട്ടി​ന​ക​ത്തെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 50000 രൂ​പ​യി​ൽ നി​ന്ന് 25000 രൂ​പ​യും അ​ടു​ത്ത മു​റി​യി​ലെ മേ​ശ​വ​ലി​പ്പി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളി​ൽ നി​ന്ന് കു​റ​ച്ചെ​ണ്ണ​വു​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ബാ​ക്കി​യു​ള്ള ആ​ഭ​ര​ണ​ങ്ങ​ൾ അ​വി​ടെ ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു.

വി​രി​പ്പി​ന​ടി​യി​ൽ സൂ​ക്ഷി​ച്ച താ​ക്കോ​ൽ എ​ടു​ത്താ​ണ് മേ​ശ തു​റ​ന്ന​തെ​ന്നും സൂ​ച​ന​യു​ണ്ടാ​യി​രു​ന്നു. മീ​ൻ ക​ച്ച​വ​ട​ക്കാ​ര​നാ​യ ഷാ​ജി​യും ഹ​രി​ത​ക​ർ​മ സേ​നാം​ഗ​മാ​യ ഭാ​ര്യ പ്രി​യ​ദ​ർ​ശി​നി​യും കു​ട്ടി​ക​ളും പ​ക​ൽ സ​മ​യ​ത്ത് വീ​ടി​നു പു​റ​ത്താ​യി​രു​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.