റോ​ഡ് ന​ന്നാ​ക്കാ​ൻ നാ​ട്ടു​കാ​രു​ടെ ശ്ര​മ​ദാ​നം
Sunday, June 30, 2024 8:32 AM IST
പൈ​സ​ക്ക​രി: പ​യ്യാ​വൂ​ർ വ​ണ്ണാ​യി​ക്ക​ട​വി​ൽ നി​ന്ന് ക​രി​ങ്ക​ൽ​കു​ന്നി​ലേ​ക്കു​ള്ള റോ​ഡ് പ്ര​ദേ​ശ​വാ​സി​ക​ൾ ശ്ര​മ​ദാ​ന​ത്തി​ലൂ​ടെ ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി. ക​ന​ത്ത മ​ഴ​യി​ൽ റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കു പോ​ലും സ​ഞ്ച​രി​ക്കാ​ൻ പ്ര​യാ​സ​മാ​യി​രു​ന്ന റോ​ഡാ​ണു നാ​ട്ടു​കാ​ർ ഒ​ത്തു​ചേ​ർ​ന്ന് ന​ന്നാ​ക്കി​യ​ത്.

ടാ​റിം​ഗ് ന​ട​ത്തി പ​ത്തു​വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ട ഈ ​റോ​ഡ്‌ ത​ക​ർ​ന്ന് കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​രു​ന്നു. റോ​ഡി​ലെ വ​ലി​യ കു​ഴി​ക​ൾ നി​ക​ത്തു​വാ​ൻ പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജു സേ​വ്യ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ചെ​ങ്ക​ല്ലു​ക​ൾ എ​ത്തി​ച്ച​ത് നാ​ട്ടു​കാ​രു​ടെ ശ്ര​ദാ​ന​ത്തി​ന് ഏ​റെ സ​ഹാ​യ​ക​ര​മാ​യി.