"ന​ന്മ' ഗ്രൂ​പ്പ് പ്ര​വ​ർ​ത്ത​ക​ർ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ മ​ര​ങ്ങ​ൾ മു​റി​ച്ചു നീ​ക്കി
Monday, July 1, 2024 1:37 AM IST
ചെ​മ്പേ​രി: റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും വൈ​ദ്യു​ത ലൈ​നു​ക​ൾ​ക്കും ഭീ​ഷ​ണി​യാ​യി അ​പ​ക​ടാ​വ​സ്ഥ​യി​ൽ ഉ​ണ​ങ്ങി നി​ന്നി​രു​ന്ന തെ​ങ്ങു​ക​ളും മ​റ്റു മ​ര​ങ്ങ​ളും വ​ള​യം​കു​ണ്ട്-ഒ​ട​യ​ൻ​പ്ലാ​വ് പ്ര​ദേ​ശ​ത്തെ യു​വ​ജ​ന കൂ​ട്ടാ​യ്മ​യാ​യ ന​ന്മ ഗ്രൂ​പ്പ് അം​ഗ​ങ്ങ​ൾ ചെ​മ്പേ​രി കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മു​റി​ച്ചു​നീ​ക്കി. നി​ര​വ​ധി മ​ര​ങ്ങ​ളാ​ണ് വൈ​ദ്യു​ത ലൈ​നി​ന് ഭീ​ഷ​ണി​യാ​യി റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ഉ​ണ്ടാ​യി​രു​ന്ന​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ൽ പ​ഴ​യ വി​ല്ലേ​ജ് ഓ​ഫീ​സി​നു സ​മീ​പം ഉ​ണ​ങ്ങി നി​ന്നി​രു​ന്ന തെ​ങ്ങ് വൈ​ദ്യു​ത ലൈ​നി​ലേ​ക്കു പൊ​ട്ടി​വീ​ണ​തി​നെ തു​ട​ർ​ന്ന് വൈ​ദ്യു​ത ക​മ്പി​ക​ൾ ത​ക​ർ​ന്ന് റോ​ഡി​ൽ പ​തി​ക്കു​ക​യു​ണ്ടാ​യി. വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ ന​ന്മ പ്ര​വ​ർ​ത്ത​ക​ർ സം​ഘ​ടി​ച്ചെ​ത്തി തെ​ങ്ങ് മു​റി​ച്ചു​മാ​റ്റി​യാ​ണ് അ​പ​ക​ടാ​വ​സ്ഥ ഒ​ഴി​വാ​ക്കി​യ​ത്. ഒ​രു​വ​ർ​ഷം മു​മ്പ് രൂ​പീ​ക​രി​ച്ച നൂ​റി​ൽ​പ​രം അം​ഗ​ങ്ങ​ളു​ള്ള ന​ന്മ സ​ന്ന​ദ്ധ സേ​വ​ന സം​ഘ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നാ​ടി​ന് മാ​തൃ​ക​യും പ്ര​ചോ​ദ​ന​വു​മാ​ണ്.