പു​ഴ​യി​ൽ ചാ​ടി​യ മ​ധ്യ​വ​യ​സ്ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Sunday, June 30, 2024 2:07 AM IST
ത​ല​ശേ​രി: കൊ​ടു​വ​ള്ളി പാ​ല​ത്തി​ൽ നി​ന്ന് പു​ഴ​യി​ലേ​ക്ക് ചാ​ടി മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞു. കൊ​ടു​വ​ള്ളി പ​ഴ​യ പാ​ല​ത്തി​നു സ​മീ​പം കു​നു​വോ​ത്ത് കെ.​സു​രേ​ഷ് കു​മാ​റാ​ണ് (62) മ​ര​ണ​മ​ട​ഞ്ഞ​ത്.

വൃ​ക്ക രോ​ഗ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 8.45 ഓ​ടെ​യാ​ണ് ഇ​യാ​ൾ പാ​ല​ത്തി​ൽ നി​ന്ന് പു​ഴ​യി​ലേ​ക്ക് ചാ​ടി​യ​ത്. ഇ​തു​ക​ണ്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ തോ​ണി​യി​ൽ തി​ര​ഞ്ഞെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല .

തു​ട​ർ​ന്ന് ത​ല​ശേ​രി​യി​ൽ നി​ന്നും ക​ണ്ണൂ​രി​ൽ നി​ന്നും അ​ഗ്നി​ശ​മ​ന​സേ​ന​യും പോ​ലീ​സും തീ​ര​ദേ​ശ​പോ​ലീ​സും എ​ത്തി സ്കൂ​ബ ടീ​മി​നെ ഉ​പ​യോ​ഗി​ച്ച് പു​തി​യ പാ​ലം മു​ത​ൽ പ​ഴ​യ പാ​ലം വ​രെ രാ​ത്രി​വ​രെ തെ​ര​ഞ്ഞ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ ത​ലാ​യ് ഹാ​ർ​ബ​റി​നു സ​മീ​പം മൃ​ത​ദേ​ഹം ക​ര​യ്ക്ക​ടി​യു​ക​യാ​യി​രു​ന്നു.​ഭാ​ര്യ: രേ​ഷ്മ. മ​ക്ക​ൾ: ഐ​ശ്വ​ര്യ, ആ​കാ​ശ്.