ചൊ​ക്ലി​യി​ൽ കാ​റു​ക​ൾ​ക്കു മു​ക​ളി​ൽ മ​രം ക​ട​പു​ഴ​കി വീ​ണു
Friday, June 28, 2024 7:44 AM IST
ത​ല​ശേ​രി: ചൊ​ക്ലി​യി​ൽ നി​ർ​ത്തി​യി​ട്ട കാ​റു​ക​ൾ​ക്കു മു​ക​ളി​ൽ മ​രം ക​ട​പു​ഴ​കി വീ​ണു. ചൊ​ക്ലി പാ​നൂ​ർ റോ​ഡി​ൽ എ​ച്ച്പി പ​മ്പി​നു സ​മീ​പ​മാ​ണ് നി​ർ​ത്തി​യി​ട്ട കാ​റു​ക​ൾ​ക്ക് മു​ക​ളി​ലേ​ക്ക് മ​രം വീ​ണ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്ത കാ​റു​ക​ൾ​ക്ക് മു​ക​ളി​ൽ മ​രം ക​ട​പു​ഴ​കി വീ​ഴു​ക​യാ​യി​രു​ന്നു. ര​ണ്ട് കാ​റു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. അ​പ​ക​ട സ​മ​യ​ത്ത് കാ​റി​ലും റോ​ഡ​രി​കി​ലും യാ​ത്ര​ക്കാ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ വ​ൻ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്. മ​രം വീ​ണ് ര​ണ്ട് ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ൾ ത​ക​രു​ക​യും സ​മീ​പ​ത്ത് വീ​ടി​ന് നേ​രി​യ കേ​ടു​പാ​ടും സം​ഭ​വി​ച്ചു.

പാ​നൂ​ർ ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് മ​രം മു​റി​ച്ചു നീ​ക്കി ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം പു​ന​ഃസ്ഥാ​പി​ച്ച​ത്.