മ​ട്ട​ന്നൂ​രി​ൽ ബി​സി​ന​സു​കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി 11.70 ല​ക്ഷം രൂപ ക​വ​ർ​ന്നു
Thursday, June 27, 2024 1:26 AM IST
മ​ട്ട​ന്നൂ​ർ: ഉ​ളി​യി​ൽ ബി​സി​ന​സു​കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി 12 ല​ക്ഷ​ത്തോ​ളം രൂ​പ ക​വ​ർ​ന്ന് റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​ട്ട​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഉ​ളി​യി​ൽ പ​ടി​ക്ക​ച്ചാ​ൽ സ്വ​ദേ​ശി അ​ബ്ദു​ൾ അ​സീ​സി​നെ​യാ​ണ് ഇ​ന്നോ​വ​യി​ൽ എ​ത്തി​യ അ​ഞ്ചം​ഗ​സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ബം​ഗ​ളൂ​രു​വി​ൽ ബി​സി​ന​സ് ആ​വ​ശ്യ​ത്തി​ന് പോ​യി തി​രി​കെ വ​രു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

ഉ​ളി​യി​ൽ പാ​ല​ത്തി​ന് സ​മീ​പം ബ​സി​റ​ങ്ങി 3.40 ഓ​ടെ പ​ടി​ക്ക​ച്ചാ​ൽ റോ​ഡി​ലൂ​ടെ ന​ട​ന്നു വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ പ​ടി​ക്ക​ച്ചാ​ൽ ഭാ​ഗ​ത്തു​നി​ന്നും വ​ന്ന ഇ​ന്നോ​വ കാ​ർ നി​ർ​ത്തി അ​ബ്ദു​ൾ അ​സീ​സി​നെ അ​ഞ്ചം​ഗ​സം​ഘം പി​ടി​ച്ചു​വ​ലി​ച്ച് കാ​റി​ൽ ക​യ​റ്റി പോ​കു​ക​യാി​രു​ന്നു. അ​ബ്ദു​ൾ അ​സീ​സി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന 11.70 ല​ക്ഷം രൂ​പ​യും മൊ​ബൈ​ൽ ഫോ​ണി​ലെ സിം ​കാ​ർ​ഡും കൈ​ക്ക​ലാ​ക്കി​യ ശേ​ഷം എ​ട്ടു കി​ലോ മീ​റ്റ​ർ അ​ക​ലെ വെ​ളി​യ​മ്പ്ര കൊ​ട്ടാ​ര​ത്തി​ൽ ഇ​റ​ക്കി​വി​ട്ടു.

ആ​രെ​യും വി​ളി​ക്കാ​ൻ ഫോ​ണി​ല്ലാ​ത്ത​തി​നാ​ൽ അ​തു​വ​ഴി വ​ന്ന ബൈ​ക്ക് കൈ ​കാ​ണി​ച്ച് നി​ർ​ത്തി വീ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് മ​ട്ട​ന്നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. മ​ട്ട​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പോ​ലീ​സ് പ്ര​ദേ​ശ​ത്തെ സി​സി​ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.