പു​ൽ​പ്പ​ള്ളി ആ​സ്ഥാ​ന​മാ​യി എ​ക്സൈ​സ് റേ​ഞ്ച് അ​നു​വ​ദി​ക്ക​ണം: സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം
Saturday, June 29, 2024 5:56 AM IST
ക​ൽ​പ്പ​റ്റ: പു​ൽ​പ്പ​ള്ളി ആ​സ്ഥാ​ന​മാ​യി പു​തി​യ എ​ക്സൈ​സ് റേ​ഞ്ച് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് എ​ക്സൈ​സ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ 43-ാം ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. കൃ​ഷ്ണ​ഗി​രി, ബ​ത്തേ​രി, മാ​ന​ന്ത​വാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​കു​പ്പി​നു സ്വ​ന്ത​മാ​യു​ള്ള സ്ഥ​ല​ത്ത് ഓ​ഫീ​സ് കെ​ട്ടി​ടം നി​ർ​മി​ക്കു​ക, ബ​ത്തേ​രി, വൈ​ത്തി​രി താ​ലൂ​ക്കു​ക​ളി​ൽ ജ​ന​മൈ​ത്രി എ​ക്സൈ​സ് സ്ക്വാ​ഡ് രൂ​പീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ സ​മ്മേ​ള​നം ഉ​ന്ന​യി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന്തോ​ഷ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​എ​സ്. അ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ അം​ഗം പി.​കെ. സ​ത്താ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ആ​ർ. ജി​നോ​ഷ്, നി​ക്കോ​ളാ​സ് ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജീ​വ​ന​ക്കാ​രു​ടെ മ​ക്ക​ളി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ രാ​കേ​ഷ് ആ​ദ​രി​ച്ചു. പ്ര​മോ​ഷ​നെ​ത്തു​ട​ർ​ന്ന് സം​ഘ​ട​ന​യി​ൽ​നി​ന്നു പോ​യ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ഭാ​ര​വാ​ഹി​ക​ളാ​യി പി.​ആ​ർ. ജി​നോ​ഷ്(​പ്ര​സി​ഡ​ന്‍റ്), സെ​ൽ​മ കെ. ​ജോ​സ്(​വൈ​സ് പ്ര​സി​ഡ​ന്‍റ്), നി​ക്കോ​ളാ​സ് ജോ​സ്(​സെ​ക്ര​ട്ട​റി), വി.​പി. വ​ജീ​ഷ്കു​മാ​ർ(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ടി.​പി. സ​ന്തോ​ഷ്(​ട്ര​ഷ​റ​ർ), പി.​എ. പ്ര​കാ​ശ്, വി.​കെ. സു​രേ​ഷ്, എ. ​ദീ​പു(​സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.