ദേ​ശീ​യ​പാ​ത​യി​ല്‍ തി​രു​വ​ങ്ങൂ​രി​ല്‍ അ​പ​ക​ട പ​ര​മ്പ​ര; ഗ​താ​ഗ​ത കു​രു​ക്ക്
Sunday, July 7, 2024 5:10 AM IST
കൊ​യി​ലാ​ണ്ടി: ദേ​ശീ​യ​പാ​ത​യി​ല്‍ തി​രു​വ​ങ്ങൂ​രി​ല്‍ അ​പ​ക​ട പ​ര​മ്പ​ര. ഇ​ന്നലെ രാ​വി​ലെ​യാ​ണ് മൂ​ന്ന് അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​യ​ത്. ഇ​തോ​ടെ ഗ​താ​ഗ​തം സ്തം​ഭി​ച്ചു. പു​തി​യ ദേ​ശീ​യ പാ​ത​യി​ല്‍ ച​ര​ക്കു​ലോ​റി റോ​ഡ​രി​കി​ലെ ചെ​ളി​യി​ല്‍ താ​ഴ്ന്ന​തി​നെ തു​ട​ര്‍​ന്ന് ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി. തി​രു​വ​ങ്ങൂ​ര്‍ ടൗ​ണി​ന് തെ​ക്ക് ഭാ​ഗ​ത്താ​ണ് സം​ഭ​വം.

ചെ​ളി​യി​ല്‍ ലോ​റി​യു​ടെ ഒ​രു ഭാ​ഗം താ​ഴ്ന്നു പോ​വു​ക​യാ​യി​രു​ന്നു. തി​രു​വ​ങ്ങൂ​ര്‍ വ​ട​ക്ക് ഭാ​ഗ​ത്ത് ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥാ​പി​ച്ച ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ച് കാ​ര്‍ ത​ക​ര്‍​ന്നു. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. അ​ണ്ടി ക​മ്പ​നി​ക്ക് സ​മീ​പം സ​ര്‍​വീ​സ് റോ​ഡി​ല്‍ ടോ​റ​സ് ലോ​റി​യു​ടെ ട​യ​ര്‍ പ​ഞ്ച​റാ​യ​തി​നെ തു​ട​ര്‍​ന്ന് ഗ​താ​ഗ​ത ത​ട​സം രൂ​ക്ഷ​മാ​യി.