തൂ​ണേ​രി​യി​ൽ തേ​ങ്ങാ​ക്കൂ​ട ക​ത്തി ന​ശി​ച്ചു
Tuesday, July 2, 2024 7:25 AM IST
നാ​ദാ​പു​രം: തൂ​ണേ​രി വെ​ള്ളൂ​രി​ൽ തേ​ങ്ങാ​ക്കൂ​ട ക​ത്തി ന​ശി​ച്ചു. നാ​ദാ​പു​ര​ത്തെ വ്യാ​പാ​രി മ​ലോ​ൽ മൊ​യ്തു ഹാ​ജി​യു​ടെ തേ​ങ്ങാ കൂ​ട​യ്ക്കാ​ണ് തീ ​പി​ടി​ച്ച​ത്. എ​ണ്ണാ​യി​ര​ത്തോ​ളം തേ​ങ്ങ​ക​ൾ ക​ത്തി ന​ശി​ച്ചു. തേ​ങ്ങ ഉ​ണ​ങ്ങാ​നാ​യി ഇ​ന്ന​ലെ രാ​വി​ലെ പു​ക​യി​ട്ടി​രു​ന്നു. ഇ​തി​ൽ​നി​ന്ന് തീ ​പ​ട​ർ​ന്ന​താ​കാ​മെ​ന്നു സം​ശ​യി​ക്കു​ന്നു.

തീ ​ഉ​യ​രു​ന്ന​ത് ക​ണ്ട് നാ​ട്ടു​കാ​ർ തീ ​അ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും തീ ​ആ​ളി​ക്ക​ത്തു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ നാ​ട്ടു​കാ​ർ അ​ഗ്നി​ര​ക്ഷാ സേ​ന​യെ വി​വ​രം അ​റി​യി​ച്ചു. തു​ട​ർ​ന്ന് ചേ​ല​ക്കാ​ട് നി​ന്നെ​ത്തി​യ ര​ണ്ടു യൂ​ണി​റ്റ് അ​ഗ്നി​ര​ക്ഷാ സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തീ ​അ​ണ​യ്ക്കു​ക​യാ​യി​രു​ന്നു.

ഓ​ട് മേ​ഞ്ഞ തേ​ങ്ങാ​ക്കൂ​ട​യു​ടെ മേ​ൽ​ക്കൂ​ര​യും ക​ത്തി ന​ശി​ച്ചി​ട്ടു​ണ്ട്. വൈ​ദ്യു​തി വ​കു​പ്പ് അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധ സ​ത്യ​ൻ, വാ​ർ​ഡ് അം​ഗം ര​ജു​ല നെ​ടു​ന്പ്ര​ത്ത്, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.