പെരിന്തല്‍മണ്ണ: ലയണ്‍സ് ക്ലബ് പദ്ധതിയായ ഒരു ദിവസം ആയിരം പദ്ധതികള്‍ ജില്ലയിലെ ക്ലബുകള്‍ പ്രാവര്‍ത്തികമാക്കി.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പെരിന്തല്‍മണ്ണ ക്ലബ് ഹൗസില്‍ സെക്കന്‍ഡ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ലയണ്‍ സുരേഷ് വാരിയര്‍ പി.എം.ജെ.എഫ് നിര്‍വഹിച്ചു. ഗ്ലോബല്‍ പ്രൊജക്ടുകളായ ഡയബറ്റിക് പ്രൊജക്ട്, ഹന്ഗര് പ്രൊജക്ട്, വിഷന്‍ പ്രൊജക്ട്, ചൈല്‍ഡ് ഹുഡ് കാന്‍സര്‍ പ്രൊജക്ട്, എന്‍വയോണ്‍മെന്റ് പ്രൊജക്ട് എന്നിവ ക്ലബുകളില്‍ മികച്ച രീതിയില്‍ പ്രാവര്‍ത്തികമാക്കി.
ഡോക്ടേഴ്സ് ദിനത്തില്‍ ലയണ്‍സ് ക്ലബ് അംഗങ്ങളായ ഡോ. രാമദാസ്, ഡോ. ഷൈന്‍ സെബാസ്റ്റ്യന്‍, ഡോ. കൃഷ്ണന്‍കുട്ടി, ഡോ. രശ്മി, ഡോ. നഈമു റഹുമാന്‍ എന്നിവരെ ആദരിച്ചു. ചാര്‍ട്ടഡ് അക്കൗണ്ട് ദിനത്തില്‍ പെരിന്തല്‍മണ്ണയിലെ സീനിയറായ സി.എ. സുനില്‍കുമാര്‍ വി.എമ്മിനെയും ആദരിച്ചു.
പെരിന്തല്‍മണ്ണ ക്ലബ് പ്രസിഡന്റ് പേഴ്സി ജേക്കബ് അധ്യക്ഷനായിരുന്നു. റീജിയന് ചെയര്മാന് ലയണ്‍ അഭിലാഷ്, ജിഎംടി കോഓര്‍ഡിനേറ്റര്‍ ലയണ്‍ ബാബു ദിവാകരന്, കാബിനറ്റ് മെംബര്‍ ലയണ്‍ അഡ്വ. വിജയരാജ്, എന്‍വയോണ്‍മെന്റ് പ്രൊജക്ട് കണ്‍വീനര്‍ ഉണ്ണി,
സോണ്‍ ചെയര്മാന് ലയണ്‍ ഡോ. നഈമു റഹുമാന്‍, ഏരിയ ചെയര്പേഴ്സന് ലയണ്‍ ഷീജ റോയി, ലയണ്‍ വിജി ജോസ്, ലയണ്‍ ഒ.കെ റോയി, സോണ്‍ 2 ചെയര്മാന് ലയണ്‍ ബാലസുന്ദരന്‍ എന്നിവര്‍ സംസാരിച്ചു.