അ​ങ്ങാ​ടി​പ്പു​റം കോ​ട്ട​ക്ക​ല്‍ റോ​ഡി​ല്‍ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ തെ​ന്നി വീ​ഴു​ന്നു
Wednesday, July 3, 2024 5:11 AM IST
മ​ങ്ക​ട : അ​ങ്ങാ​ടി​പ്പു​റം കോ​ട്ട​ക്ക​ല്‍ റോ​ഡി​ല്‍ വൈ​ലോ​ങ്ങ​ര​യി​ല്‍ ക​യ​റ്റ​വും വ​ള​വും ചേ​ര്‍​ന്നു വ​രു​ന്ന ഭാ​ഗ​ത്ത് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ തെ​ന്നി വീ​ണ് അ​പ​ക​ടം പ​തി​വാ​കു​ന്നു. മ​ഴ​യി​ല്‍ ന​ന​ഞ്ഞു കി​ട​ക്കു​ന്ന റോ​ഡി​ലൂ​ടെ വാ​ഹ​ന​ങ്ങ​ള്‍ നി​ര​ന്ത​രം ക​ട​ന്നു​പോ​കു​ന്ന​തി​നാ​ല്‍ ടാ​റി​ള​കി ച​ര​ല്‍ പ​രു​വ​ത്തി​ല്‍ കി​ട​ക്കു​ന്ന​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​ത്.

ജം​ഗ്ഷ​നി​ല്‍ നി​ന്നു ക​യ​റ്റം ക​യ​റി വ​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ വ​ള​വ് തി​രി​യു​ന്ന​തി​നാ​യി ശ്ര​മി​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന​ത്. ഇ​ള​കി കി​ട​ക്കു​ന്ന റോ​ഡ് ശ്ര​ദ്ധി​ക്കാ​തെ വേ​ഗ​ത​യി​ലെ​ത്തി​യ നാ​ലു വാ​ഹ​ന​ങ്ങ​ള്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു.

നി​സാ​ര പ​രി​ക്കു​ക​ളോ​ടെ പ​ല​രും ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ ഇ​ക്കാ​ര്യ​ത്തി​ല്‍ പ​തി​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ് പ​രാ​തി. റോ​ഡി​ലെ അ​പാ​ക​ത പ​രി​ഹ​രി​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വൈ​ലോ​ങ്ങ​ര ലി​ബ​ര്‍​ട്ടി ക്ല​ബ് ആ​ന്‍​ഡ് ലൈ​ബ്ര​റി​യു​ടെ ഭാ​ര​വാ​ഹി​ക​ളാ​യ സി.​പി. ഫൈ​സ​ല്‍, വി.​പി. സ​ജി​ന്‍ ലാ​ലു, ഷെ​രീ​ഫ് പാ​താ​രി എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.