ഫു​ട്‌​ബോ​ള്‍ താ​രസം​ഗ​മം: ‘ലെ​ജ​ന്‍റ്സ് മീ​റ്റ്’ നാ​ളെ മ​ല​പ്പു​റ​ത്ത്
Friday, July 5, 2024 5:19 AM IST
മ​ല​പ്പു​റം: ഫു​ട്‌​ബോ​ള്‍ താ​ര സം​ഗ​മ​ത്തി​നു മ​ല​പ്പു​റം നാ​ളെ വേ​ദി​യാ​കും. ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ രം​ഗ​ത്ത് മേ​ൽ​വി​ലാ​സം ഉ​റ​പ്പി​ച്ച മ​ല​പ്പു​റം എം​എ​സ്പി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളാ​യ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങ​ളി​ലാ​ണു ഫു​ട്‌​ബോ​ളി​ലെ മി​ന്നും​താ​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.

ലെ​ജ​ന്‍റ്സ് മീ​റ്റ് എ​ന്ന പേ​രി​ല്‍ നാ​ളെ രാ​വി​ലെ 11നു ​മ​ല​പ്പു​റം ടൗ​ണ്‍ ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫു​ട്‌​ബോ​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച 47 പ്ര​തി​ഭ​ക​ളെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ക്കും.

രാ​വി​ലെ 10.30ന് ​ജി​ല്ല ക​ല​ക്ട​റു​ടെ ബം​ഗ്ലാ​വി​ന് സ​മീ​പ​ത്തു​നി​ന്ന് സ്‌​കൗ​ട്ട്, ഗൈ​ഡ്‌​സ്, എ​ന്‍​സി​സി, എ​സ്പി​സി. ജെ​ആ​ര്‍​സി എ​ന്നി​വ അ​ണി​നി​ര​ക്കും. ബാ​ന്‍റ് മേ​ള​ത്തോ​ടു​കൂ​ടി താ​ര​ങ്ങ​ളെ ഘോ​ഷ​യാ​ത്ര​യാ​യി ആ​ന​യി​ക്കും.

ഐ​എ​സ്എ​ല്‍, ഐ ​ലീ​ഗ്, സ​ന്തോ​ഷ് ട്രോ​ഫി തു​ട​ങ്ങി​യ ടൂ​ര്‍​ണ​മെ​ന്‍റു​ക​ളി​ലെ മി​ന്നും താ​ര​ങ്ങ​ള്‍ സം​ഗ​മി​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ളി​ൽ തി​ള​ങ്ങി​യ ഐ.​എം. വി​ജ​യ​ന്‍, യു. ​ഷ​റ​ഫ​ലി, കെ.​ടി. ചാ​ക്കോ, കു​രി​കേ​ശ് മാ​ത്യു, പാ​പ്പ​ച്ച​ന്‍ എ​ന്നി​വ​ര്‍ പ​ങ്കു​ചേ​രും.

റി​ല​യ​ന്‍​സ് ക​പ്പ് ജേ​താ​ക്ക​ളാ​യ ടീ​മം​ഗ​ങ്ങ​ളെ​യും ച​ട​ങ്ങി​ല്‍ അ​നു​മോ​ദി​ക്കും. വൈ​കി​ട്ട് 3.30ന് ​മ​ല​പ്പു​റം കോ​ട്ട​പ്പ​ടി മൈ​താ​നി​യി​ല്‍ ആ​ഷി​ക് കു​രു​ണി​യ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​ഭ​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന പ്ര​ദ​ര്‍​ശ​ന മ​ത്സ​രം അ​ര​ങ്ങേ​റും.

വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ എം​എ​സ്പി ക​മാ​ന്‍​ഡ​ന്‍റ് കെ.​വി. സ​ന്തോ​ഷ്, അ​സി​സ്റ്റ​ന്‍റ് ക​മാ​ന്‍​ഡ​ന്‍റ് പി. ​ഹ​ബീ​ബ് റ​ഹ്മാ​ന്‍, എം​എ​സ്പി എ​ച്ച്എ​സ്എ​സ് പ്രി​ന്‍​സി​പ്പ​ല്‍ രേ​ഖ മേ​ല​യി​ല്‍, പ്ര​ധാ​ന​ധ്യാ​പി​ക എ​സ്. സീ​ത, മു​ന്‍ കാ​യി​കാ​ധ്യാ​പ​ക​ന്‍ എ. ​സ​ന്തോ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.