പു​ലാ​മ​ന്തോ​ൾ ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ കു​ടും​ബ​ശ്രീ ചെ​ണ്ടു​മ​ല്ലി​ തൈ ​വി​ത​ര​ണം ന​ട​ത്തി
Friday, July 5, 2024 5:19 AM IST
പു​ലാ​മ​ന്തോ​ൾ : പു​ലാ​മ​ന്തോ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജെ ​എ​ൽ ജി ​ക​ൾ​ക്ക് ചെ​ണ്ടു മ​ല്ലി​ക തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു.

വി​ത​ര​ണോ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​സൗ​മ്യ നി​ർ​വ​ഹി​ച്ചു. ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ട് മ​ല്ലി​ക കൃ​ഷി ചെ​യ്യു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ചെ​ണ്ടു​മ​ല്ലി തൈ ​വി​ത​ര​ണം ന​ട​ത്തി​യ​ത്. കൈ ​ഒ​ന്നി​ന് അ​ഞ്ചു രൂ​പ നി​ര​ക്കി​ൽ 2000 തൈ​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ്ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​മു​ഹ​മ്മ​ദ് മു​സ്ത​ഫ, കു​ടും​ബ​ശ്രീ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ വി.​പി. ജി​ഷ, സി​ഡി​എ​സ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ഷി​നി, സി​ഡി​എ​സ് മെ​മ്പ​ർ​മാ​രാ​യ പ്ര​സ​ന്ന​കു​മാ​രി, ല​ളി​ത, ഷെ​രീ​ഫ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.