വ​നം വ​കു​പ്പി​ല്‍ കൂ​ടു​ത​ല്‍ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്ക​ണം: കെഎസ്എഫ്പിഎസ്ഒ
Wednesday, July 3, 2024 5:11 AM IST
നി​ല​മ്പൂ​ര്‍: വ​ന്യ​ജീ​വി ആ​ക്ര​മ​ണം നാ​ള്‍​ക്കു​നാ​ള്‍ വ​ര്‍​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന് വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ കേ​ര​ള സ്റ്റേ​റ്റ് ഫോ​റ​സ്റ്റ് പ്രൊ​ട്ട​ക്ടീ​വ് സ്റ്റാ​ഫ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന​ത്ത് പു​തി​യ​താ​യി രൂ​പീ​ക​രി​ച്ച ഒ​ന്‍​പ​ത് ആ​ര്‍​ആ​ര്‍​ടി​ക​ളി​ല്‍ വ​നം വ​കു​പ്പ് സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​ര​മു​ള്ള ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ത​സ്തി​ക എ​ടു​ത്തു ക​ള​യു​ക​യും മൂ​ന്ന് സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​രെ വീ​തം ആ​വ​ശ്യ​പ്പെ​ട്ട​തി​ലേ​ക്ക് ഒ​രു സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​റെ മാ​ത്രം അ​നു​വ​ദി​ക്കു​ക​യു​മാ​ണു​ണ്ടാ​യ​ത്. ഒ​രു സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​റെ മാ​ത്രം വ​ച്ചു​കൊ​ണ്ട് ഈ ​സം​വി​ധാ​നം ന​ട​ത്തി​കൊ​ണ്ടു​പോ​കു​ന്ന​ത് ദു​ഷ്ക​ര​മാ​കു​മെ​ന്നും ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

എ​ല്ലാ ജി​ല്ല​ക​ളി​ലേ​യും കാ​യി​ക​ക്ഷ​മ​ത പ​രീ​ക്ഷ പൂ​ര്‍​ത്തീ​ക​രി​ച്ച് ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​രു​ടെ റാ​ങ്ക് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച് അ​തി​ല്‍ നി​ന്ന് ഒ​ഴി​വു​ള്ള ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​രു​ടെ ത​സ്തി​ക​ളി​ലേ​ക്ക് നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

യോ​ഗം സി​പി​ഐ നി​ല​മ്പൂ​ര്‍ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം. ​മു​ജീ​ബ് റ​ഹ്മാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​കെ. വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ര​മി​ച്ച ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ (ഗ്രേ​ഡ്) വി.​ബി. ശ​ശി​കു​മാ​ര്‍, സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ സി.​വി. സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​രെ​യും

സം​സ്ഥാ​ന വ​നം കാ​യി​ക​മേ​ള​യി​ല്‍ വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​വ​രാ​യ ബെ​ന്‍​സീ​റ, അ​മ​ല്‍ വി​ജ​യ​ന്‍, ബാ​ലു, ജ​യ​കൃ​ഷ്ണ​ന്‍, ലാ​ലു, അ​ജി​ത്ത് ആ​ന്‍റ​ണി എ​ന്നി​വ​രെ​യും മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്ന് സ​സ്യ​ശാ​സ്ത്ര​ത്തി​ല്‍ ഉ​യ​ര്‍​ന്ന മാ​ര്‍​ക്കോ​ടെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം ക​ര​സ്ഥ​മാ​ക്കി​യ ജീ​ന ജോ​ണി​നെ​യും ച​ട​ങ്ങി​ല്‍ അ​നു​മോ​ദി​ച്ചു. എ​സ്എ​സ്എ​ല്‍​സി, സി​ബി​എ​സ്ഇ പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ കെ​എ​സ്എ​ഫ്പി​എ​സ്ഒ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളെ​യും അ​നു​മോ​ദി​ച്ചു.

കെ​എ​സ്എ​ഫ്പി​എ​ഫ്ഒ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി. ​വി​ജ​യ​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി.​എ​ല്‍. റെ​ജി​മോ​ന്‍, ഖ​ജാ​ന്‍​ജി സ​ജി ജോ​ണ്‍, കേ​ര​ള അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ ടെ​ക്നി​ക്ക​ല്‍ സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​പി. കു​ഞ്ഞാ​ലി​ക്കു​ട്ടി, ജോ​യി​ന്‍റ് കൗ​ണ്‍​സി​ല്‍ ജി​ല്ലാ ക​മ്മി​റ്റി അം​ഗം മു​ന​വ്വി​ര്‍, നി​ല​മ്പൂ​ര്‍ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ്, കെ. ​അ​ബി​നേ​ഷ്, പി. ​നി​സാ​ര്‍, ആ​തി​ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ള്‍: ഷി​ജ്ന ര​ജീ​ഷ് (പ്ര​സി​ഡ​ന്‍റ്), സ​നോ​ജ് കു​മാ​ര്‍, ജി​സ്റ്റീ​ന (വൈ​സ് പ്ര​സി​ഡ​ന്‍റ്), ആ​ര്‍.​എം. ബി​ജി​ന്‍ (സെ​ക്ര​ട്ട​റി), അ​നൂ​പ്, എ​ച്ച്. അ​രു​ണ്‍ കു​മാ​ര്‍ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ഹ​രി​കൃ​ഷ്ണ​ന്‍ (ഖ​ജാ​ന്‍​ജി).