കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഓ​ട്ടോ​യി​ലി​ടി​ച്ചു; അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്
Monday, July 1, 2024 5:47 AM IST
നി​ല​മ്പൂ​ർ: കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ഇ​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ര്‍​ക്കും ഓ​ട്ടോ​യി​ലെ യാ​ത്ര​ക്കാ​രാ​യ നാ​ല് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പ​രി​ക്കേ​റ്റു. കാ​ട്ടു​മു​ണ്ട മു​ജാ​ഹി​ദ് മ​ദ്ര​സ​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​യ അ​ല്‍​ഫി​യ മെ​ഹ​ബി​ന്‍ (9), അ​ഹ്ലം (7), ഫ​സീ​ഹ് ക​ണ്ണി​യ​ന്‍(13), ലൈ​ബ(8), ഓ​ട്ടോ ഡ്രൈ​വ​ര്‍ ക​ണ്ണി​യ​ന്‍ മൊ​യ്തീ​ന്‍ (65) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​ര്‍​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ജാ​സിം പു​ന്ന​പ്പാ​ല, മാ​ജി​ദ് എ​ന്നീ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. എ​ല്ലാ​വ​രേ​യും നാ​ട്ടു​കാ​ര്‍ നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്ര​യി​ലെ​ത്തി​ച്ചു. ക​യ്യി​ല്‍ ചി​ല്ലു​ക​യ​റി പ​രി​ക്കേ​റ്റ ഫ​സീ​ഹി​നെ​യും ഓ​ട്ടോ​യി​ല്‍ നി​ന്നും തെ​റി​ച്ചു​വീ​ണ​തി​നെ തു​ട​ര്‍​ന്ന് കാ​ലി​ന് പ​രി​ക്കേ​റ്റ മൊ​യ്തി​നെ​യും മ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു​മാ​റ്റി.

ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തി​നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. നി​ല​മ്പൂ​രി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി സൂ​പ്പ​ര്‍​ഫാ​സ്റ്റ് ബ​സാ​ണ് ഓ​ട്ടോ​യി​ലി​ടി​ച്ച​ത്. കാ​ട്ടു​മ​ണ്ട മോ​ലി​പ്പ​ടി​യി​ല്‍ വ​ച്ച് ഓ​ട്ടോ മ​റു​വ​ശ​ത്തേ​ക്ക് തി​രി​ക്കു​ന്ന​തി​നി​ട​യി​ല്‍ ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

നി​യ​ന്ത്ര​ണം വി​ട്ട ബ​സ് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന വെ​യി​റ്റിം​ഗ് ഷെ​ഡും ത​ക​ര്‍​ത്താ​ണ് നി​ന്ന​ത്. ഓ​ട്ടോ​യു​ടെ മു​ന്‍​ഭാ​ഗ​വും പാ​ടെ ത​ക​ര്‍​ന്നി​ട്ടു​ണ്ട്. മ​ദ്ര​സ ക​ഴി​ഞ്ഞ് വി​ദ്യാ​ര്‍​ഥി​ക​ളെ​യും കൊ​ണ്ട് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങും​വ​ഴി​യാ​ണ് അ​പ​ക​ടം. മൊ​യ്തീ​ന്‍റെ പേ​ര​മ​ക​നാ​ണ് പ​രി​ക്കേ​റ്റ ഫ​സീ​ഹ്. വ​ന്‍​ദു​ന്തം ഒ​ഴി​വാ​യ ആ​ശ്വാ​സ​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍.