ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഡോ​ക്ടേഴ്സ് ഡേ ​ആ​ച​രി​ച്ചു
Monday, July 1, 2024 5:47 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ദേ​ശീ​യ ഡോ​ക്ടേ​ഴ്സ് ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ സെ​ന്‍റ് അ​ൽ​ഫോ​ൻ​സ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡോ​ക്ടേഴ്സ് ഡേ ​ആ​ച​രി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​ജി​ൽ​സ് കാ​രി​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​തു​ര സേ​വ​ന രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ട​വ​ക​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ്പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​രെ ആ​ദ​രി​ച്ചു.

ഡോ. ​ഷാ​ജി മാ​ത്യൂ​സ്, ഡോ. ​ഷൈ​ൻ സെ​ബാ​സ്റ്റ്യ​ൻ, ഡോ. ​ജി​ക്കു ഫ്രാ​ൻ​സി​സ്, ഡോ. ​സോ​ഫി​യ, ഡോ. ​വി​സ്മ​യ, ഡോ. ​റോ​ഷ​ൻ, ഡോ. ​മാ​നു​വ​ൽ, സി​സ്റ്റ​ർ ഡോ. ​തേ​ജ​സ്‌ എ​ഫ്സി​സി, ഡോ. ​ര​ശ്മി തു​ട​ങ്ങി​യ 18 ഓ​ളം സ്പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​ർ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ട്രീ​സ ലി​സ് സെ​ബാ​സ്റ്റ്യ​ൻ, പെ​രി​ന്ത​ൽ​മ​ണ്ണ -മ​രി​യാ​പു​രം മേ​ഖ​ല പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ലോ​ന ക​ണ്ണാ​ത്ത്, രൂ​പ​ത എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ബോ​ബ​ൻ കൊ​ക്ക​പ്പു​ഴ, പെ​രി​ന്ത​ൽ​മ​ണ്ണ ഇ​ട​വ​ക യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റും കേ​ന്ദ്ര പ്ര​തി​നി​ധി അം​ഗ​വു​മാ​യ ബി​നോ​യ്‌ മേ​ട്ട​യി​ൽ, ഇ​ട​വ​ക യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ബി​നീ​ത​ഷി​ബു അ​റ​ക്ക​ൽ നെ​ല്ലി​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.