മ​രു​ത​ക്കാ​ട് കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, July 3, 2024 5:11 AM IST
മ​ങ്ക​ട: മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി കു​റു​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ കു​ഞ്ഞാ​പ്പ ഹാ​ജി സം​ഭാ​വ​ന ചെ​യ്ത സ്ഥ​ല​ത്ത് നി​ര്‍​മി​ച്ച മ​രു​ത​ക്കാ​ട് കു​ള​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​അ​ബ്ദു​ള്‍ ക​രീം നി​ര്‍​വ​ഹി​ച്ചു.

ബ്ലോ​ക്ക് മെം​ബ​ര്‍ ഒ. ​മു​ഹ​മ്മ​ദ്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​റു​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​സീ​റ മോ​ള്‍ പാ​ല​പ്ര മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. ജു​വൈ​രി​യ,

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​സി. അ​ബ്ദു​റ​ഹി​മാ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഫൗ​സി​യ പെ​രു​മ്പ​ള്ളി, ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍​മാ​രാ​യ ഷ​ബീ​ബ തോ​ര​പ്പ, ജ​മീ​ല കൊ​ട്ട​ക്കാ​ര​ന്‍, ശി​ഹാ​ബ് പൂ​ഴി​ത്ത​റ, പാ​ങ്ങ് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​കെ. ബ​ഷീ​ര്‍, കെ.​കെ. അ​സീ​സ് ഹാ​ജി, സ​ലാം പാ​ല​യി​ല്‍, അ​ഷ്റ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സി​എ​ഫ്സി ഗ്രാ​ന്‍​ഡി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 15 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യാ​ണ് കു​ളം നി​ര്‍​മി​ച്ച​ത്. പ്ര​ദേ​ശ​ത്തെ കാ​ര്‍​ഷി​ക പു​രോ​ഗ​തി​ക്കും സ്കൂ​ള്‍ കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും നീ​ന്ത​ല്‍ പ​രി​ശീ​ല​ന​ത്തി​നും ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടു​ള്ള​ത്.