ഓ​സ്ക​ർ ചു​രു​ക്ക​പ്പ​ട്ടി​ക​ "ലാ​പ​താ ലേ​ഡീ​സ് ' പു​റ​ത്ത്
ഓ​സ്ക​ർ ചു​രു​ക്ക​പ്പ​ട്ടി​ക​  ലാ​പ​താ ലേ​ഡീ​സ്   പു​റ​ത്ത്
Thursday, December 19, 2024 2:23 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഓ​​​​സ്ക​​​​ർ പു​​​​ര​​​​സ്കാ​​​​ര ചു​​​​രു​​​​ക്ക​​​​പ്പ​​​​ട്ടി​​​​ക​​​​യി​​​​ൽ​​​​നി​​​​ന്നും ഇ​​​​ന്ത്യ​​​​യു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക എ​​​​ൻ​​​​ട്രി​​​​യാ​​​​യ "ലാപ​​​​താ ലേ​​​​ഡീ​​സ്' പു​​​​റ​​​​ത്ത്. ബെ​​​​സ്റ്റ് ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ ഫീ​​​​ച്ച​​​​ര്‍ ഫി​​​​ലിം വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​ൻ പ്ര​​​​തീ​​​​ക്ഷ​​​​യാ​​​​യി​​​​രു​​​​ന്ന ലാ​​​​പ​​​​താ ലേ​​​​ഡീ​​​​സ് ചു​​​​രു​​​​ക്ക​​​​പ്പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഇ​​​​ടം​​​​നേ​​​​ടി​​​​യി​​​​ല്ല.

കി​​​​ര​​​​ൺ റാ​​​​വു സം​​​​വി​​​​ധാ​​​​നം ചെ​​​​യ്ത ചി​​​​ത്രം 15 സി​​​​നി​​​​മ​​​​ക​​​​ളു​​​​ടെ ചു​​​​രു​​​​ക്ക​​​​പ്പ​​​​ട്ടി​​​​ക​​​​യി​​​​ൽ​​​​നി​​​​ന്നാ​​​​ണു പു​​​​റ​​​​ത്താ​​​​യ​​​​ത്. ഇ​​​​തി​​​​ൽ​​​​നി​​​​ന്നും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന അ​​​​ഞ്ച് സി​​​​നി​​​​മ​​​​ക​​​​ളാ​​​​ണ് അ​​​​വ​​​​സാ​​​​ന റൗ​​​​ണ്ടി​​​​ൽ പു​​​​ര​​​​സ്കാ​​​​ര​​​​ത്തി​​​​നാ​​​​യി മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന​​​​ത്.


എ​​​​ന്നാ​​​​ൽ യു​​​​കെ​​​​യു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക എ​​​​ൻ​​​​ട്രി​​​​യാ​​​​യെ​​​​ത്തി​​​​യ സ​​​​ന്ധ്യ സൂ​​​​രി​​​​യു​​​​ടെ ഹി​​​​ന്ദി ചി​​​​ത്രം "സ​​​​ന്തോ​​​​ഷ്’അ​​​​ടു​​​​ത്ത റൗ​​​​ണ്ടി​​​​ലേ​​​​ക്കു ക​​​​ട​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.