ധൻകറിനെതിരായ അവിശ്വാസപ്രമേയ നോട്ടീസ് തള്ളി
ധൻകറിനെതിരായ അവിശ്വാസപ്രമേയ നോട്ടീസ് തള്ളി
Friday, December 20, 2024 2:16 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​സ​​​ഭാ​​​ധ്യ​​​ക്ഷ​​​ൻ ജ​​​ഗ്ദീ​​​പ് ധ​​​ൻ​​​ക​​​റി​​​നെ​​​തി​​​രേ പ്ര​​​തി​​​പ​​​ക്ഷം സ​​​മ​​​ർ​​​പ്പി​​​ച്ച അ​​​വി​​​ശ്വാ​​​സ​​​പ്ര​​​മേ​​​യ നോ​​​ട്ടീ​​​സ് രാ​​​ജ്യ​​​സ​​​ഭാ ഡെ​​​പ്യൂ​​​ട്ടി ചെ​​​യ​​​ർ​​​മാ​​​ൻ ഹ​​​രി​​​വം​​​ശ് ത​​​ള്ളി. 14 ദി​​​വ​​​സം മു​​​ന്പ് നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യി​​​ല്ലെ​​​ന്നും ധ​​​ൻ​​​ക​​​റി​​​ന്‍റെ പേ​​​രി​​​ലെ സ്പെ​​​ല്ലിം​​​ഗ് തെ​​​റ്റി​​​ച്ചാ​​​ണ് എ​​​ഴു​​​തി​​​യ​​​തെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് അ​​​വി​​​ശ്വാ​​​സ​​​പ്ര​​​മേ​​​യ നോ​​​ട്ടീ​​​സ് ത​​​ള്ളി​​​യ​​​ത്.

കൂ​​​ടാ​​​തെ, രാ​​​ജ്യ​​​ത്തെ ര​​​ണ്ടാ​​​മ​​​ത്തെ ഉ​​​യ​​​ർ​​​ന്ന ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ പ​​​ദ​​​വി വ​​​ഹി​​​ക്കു​​​ന്നയാള്‍ക്കു നേരേ വ്യ​​​ക്തി​​​ഹ​​​ത്യ മാ​​​ത്രം ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് അ​​​വി​​​ശ്വാ​​​സ​​​പ്ര​​​മേ​​​യ നോ​​​ട്ടീ​​​സ് പ്ര​​​തി​​​പ​​​ക്ഷം ന​​​ൽ​​​കി​​​യ​​​തെ​​​ന്നും ഹ​​​രി​​​വം​​​ശ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഇ​​​തി​​​ന് ആ​​​ക്കം കൂ​​​ട്ടാ​​​ൻ പ്ര​​​തി​​​പ​​​ക്ഷം സം​​​യു​​​ക്ത വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തി​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.


60 പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​ർ ഒ​​​പ്പി​​​ട്ട അ​​​വി​​​ശ്വാ​​​സ​​​പ്ര​​​മേ​​​യ നോ​​​ട്ടീ​​​സ് ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച​​​യാ​​​ണു രാ​​​ജ്യ​​​സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി​​​ക്കു കൈ​​​മാ​​​റി​​​യ​​​ത്. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ ആ​​​ർ​​​ട്ടി​​​ക്കി​​​ൾ 67 (ബി) ​​​പ്ര​​​കാ​​​ര​​​മാ​​​ണ് അ​​​വി​​​ശ്വാ​​​സ​​​പ്ര​​​മേ​​​യ​​​ത്തി​​​നു​​​ള്ള നോ​​​ട്ടീ​​​സ് സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്.

രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ ഏ​​​ക​​​പ​​​ക്ഷീ​​​യ നി​​​ല​​​പാ​​​ടാ​​​ണ് അ​​​ധ്യ​​​ക്ഷ​​​ൻ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​രോ​​​പി​​​ച്ചാ​​​യി​​​രു​​​ന്നു പ്ര​​​തി​​​പ​​​ക്ഷം അ​​​ദ്ദേ​​​ഹ​​​ത്തെ നീ​​​ക്കം ചെ​​​യ്യാ​​​ൻ അ​​​വി​​​ശ്വാ​​​സ​​​പ്ര​​​മേ​​​യം കൊ​​​ണ്ടു​​​വ​​​രാ​​​ൻ ശ്ര​​​മി​​​ച്ച​​​ത്.

പ്ര​​​മേ​​​യം പാ​​​സാ​​​ക്കാ​​​നു​​​ള്ള അം​​​ഗ​​​ബ​​​ലം ത​​​ങ്ങ​​​ൾ​​​ക്കി​​​ല്ലെ​​​ങ്കി​​​ലും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ നി​​​ല​​​പാ​​​ടി​​​നെ​​​തി​​​രേ​​​യു​​​ള്ള പ്ര​​​തി​​​ഷേ​​​ധ​​​മാ​​​ണ് ഇ​​​തെ​​​ന്നാ​​​യി​​​രു​​​ന്നു പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ വി​​​ശ​​​ദീ​​​ക​​​ര​​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.