ഹ​രി​യാ​ന മു​ൻ മു​ഖ്യ​മ​ന്ത്രി ഓം​പ്ര​കാ​ശ് ചൗ​ട്ടാ​ല അ​ന്ത​രി​ച്ചു
ഹ​രി​യാ​ന മു​ൻ മു​ഖ്യ​മ​ന്ത്രി  ഓം​പ്ര​കാ​ശ് ചൗ​ട്ടാ​ല അ​ന്ത​രി​ച്ചു
Saturday, December 21, 2024 2:41 AM IST
ഗു​​​​​രു​​​​​ഗ്രാം: അ​​​​​ഞ്ചു ത​​​​​വ​​​​​ണ ഹ​​​​​രി​​​​​യാ​​​​​ന മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യാ​​​​​യ ഓം​​​​​പ്ര​​​​​കാ​​​​​ശ് ചൗ​​​​​ട്ടാ​​​​​ല (89) അ​​​​​ന്ത​​​​​രി​​​​​ച്ചു. ഹൃ​​​​​ദ​​​​​യാ​​​​​ഘാ​​​​​ത​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ന്ത്യം.

ഇ​​​​​ന്ത്യ​​​​​ൻ നാ​​​​​ഷ​​​​​ണ​​​​​ൽ ലോ​​​​​ക്‌​​​ദ​​​​​ൾ (ഐ​​​​​എ​​​​​ൻ​​​​​എ​​​​​ൽ​​​​​ഡി) പ്ര​​​​​സി​​​​​ഡ​​​​​ന്‍റാ​​​​​യ ചൗ​​​​​ട്ടാ​​​​​ല മു​​​​​ൻ ഉ​​​​​പ​​​​​പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ദേ​​​​​വി​​​​​ലാ​​​​​ലി​​​​​ന്‍റെ മൂ​​​​​ത്ത മ​​​​​ക​​​​​നാ​​​​​ണ്. ചൗ​​​​​ട്ടാ​​​​​ല​​​​​യു​​​​​ടെ നി​​​​​ര്യാ​​​​​ണ​​​​​ത്തി​​​​​ൽ ഹ​​​​​രി​​​​​യാ​​​​​ന മൂ​​​​​ന്നു ദി​​​​​വ​​​​​സ​​​​​ത്തെ ദുഃ​​​​​ഖാ​​​​​ച​​​​​ര​​​​​ണം ന​​​​​ട​​​​​ത്തും. ഇ​​​​​ന്ന് പൊ​​​​​തു അ​​​​​വ​​​​​ധി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.

ഹ​​​​​രി​​​​​യാ​​​​​ന മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യാ​​​​​യി​​​​​രു​​​​​ന്ന ദേ​​​​​വി​​​​​ലാ​​​​​ൽ ഉ​​​​​പ​​​​​പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​യാ​​​​​യ​​​​​തോ​​​​​ടെ​​​​​യാ​​​​​ണ് 1989 ഡി​​​​​സം​​​​​ബ​​​​​റി​​​​​ൽ ഓം​​​​​പ്ര​​​​​കാ​​​​​ശ് ചൗ​​​​​ട്ടാ​​​​​ല ആ​​​​​ദ്യ​​​​​മാ​​​​​യി മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യാ​​​​​യ​​​​​ത്. അ​​​​​ധ്യാ​​​​​പ​​​​​ക റി​​​​​ക്രൂ​​​​​ട്ട്മെ​​​​​ന്‍റ് കേ​​​​​സി​​​​​ൽ 2013ൽ ​​​​​പ​​​​​ത്തു​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ ത​​​​​ട​​​​​വി​​​​​നു ശി​​​​​ക്ഷി​​​​​ക്ക​​​​​പ്പെ​​​​​ട്ട ചൗ​​​​​ട്ടാ​​​​​ല കോ​​​​​വി​​​​​ഡ് മ​​​​​ഹാ​​​​​മാ​​​​​രി​​​​​യെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് 2021ൽ ​​​​​ജ​​​​​യി​​​​​ൽ​​​​​മോ​​​​​ചി​​​​​ത​​​​​നാ​​​​​യി.

അ​​​​​ന​​​​​ധി​​​​​കൃ​​​​​ത സ്വ​​​​​ത്ത് സ​​​​​ന്പാ​​​​​ദ​​​​​ന​​​​​ക്കേ​​​​​സി​​​​​ൽ 2022ൽ ​​​​​ചൗ​​​​​ട്ടാ​​​​​ല‍​യെ ര​​​​​ണ്ടു വ​​​​​ർ​​​​​ഷ​​​​​ത്തെ ത​​​​​ട​​​​​വി​​​​​ന് ശി​​​​​ക്ഷി​​​​​ച്ചു. തി​​​​​ഹാ​​​​​ർ ജ​​​​​യി​​​​​ലി​​​​​ലെ ഏ​​​​​റ്റ​​​​​വും പ്രാ​​​​​യം​​​​​കൂ​​​​​ടി​​​​​യ ത​​​​​ട​​​​​വു​​​​​കാ​​​​​ര​​​​​നാ​​​​​യി​​​​​രു​​​​​ന്നു ചൗ​​​​​ട്ടാ​​​​​ല.


ചൗ​​​​​ട്ടാ​​​​​ല​​​​​യു​​​​​ടെ ഇ​​​​​ള​​​​​യ മ​​​​​ക​​​​​നാ​​​​​യ അ​​​​​ഭ​​​​​യ് സിം​​​​​ഗ് ഐ​​​​​എ​​​​​ൻ​​​​​എ​​​​​ൽ​​​​​ഡി​​​​​യു​​​​​ടെ മു​​​​​തി​​​​​ർ​​​​​ന്ന നേ​​​​​താ​​​​​വാ​​​​​ണ്. മൂ​​​​​ത്ത മ​​​​​ക​​​​​ൻ അ​​​​​ജ​​​​​യ് സിം​​​​​ഗ് ജ​​​​​ന​​​​​നാ​​​​​യ​​​​​ക് ജ​​​​​ന​​​​​താ പാ​​​​​ർ​​​​​ട്ടി (ജെ​​​​​ജെ​​​​​പി) അ​​​​​ധ്യ​​​​​ക്ഷ​​​​​നാ​​​​​ണ്. കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ലു​​​​​ണ്ടാ​​​​​യ ഭി​​​​​ന്ന​​​​​ത​​​​​യെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് 2018ലാ​​​​​ണ് അ​​​​​ജ​​​​​യ് ജെ​​​​​ജെ​​​​​പി രൂ​​​​​പ​​​​​വ​​​​​ത്ക​​​​​രി​​​​​ച്ച​​​​​ത്.

അ​​​​​ജ​​​​​യി​​​​​ന്‍റെ മ​​​​​ക​​​​​ൻ ദു​​​​​ഷ്യ​​​​​ന്ത് ഹ​​​​​രി​​​​​യാ​​​​​ന ഉ​​​​​പ​​​​​മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യാ​​​​​യി​​​​​രു​​​​​ന്നു. അ​​​​​ധ്യാ​​​​​പ​​​​​ക റി​​​​​ക്രൂ​​​​​ട്ട്മെ​​​​​ന്‍റ് കേ​​​​​സി​​​​​ൽ അ​​​​​ജ​​​​​യ് സിം​​​​​ഗി​​​​​നെ​​​​​യും ശി​​​​​ക്ഷി​​​​​ച്ചി​​​​​രു​​​​​ന്നു.

മു​​​​​ന്പ് ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ സ​​​​​ഖ്യ​​​​​ക​​​​​ക്ഷി​​​​​യാ​​​​​യി​​​​​രു​​​​​ന്ന ഐ​​​​​എ​​​​​ൻ​​​​​എ​​​​​ൽ​​​​​ഡി 2005 മു​​​​​ത​​​​​ൽ ഹ​​​​​രി​​​​​യാ​​​​​ന​​​​​യി​​​​​ൽ അ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​നു​​​പു​​​​​റ​​​​​ത്താ​​​​​ണ്. 2005-2014 കാ​​​​​ല​​​​​ത്ത് കോ​​​​​ൺ​​​​​ഗ്ര​​​​​സാ​​​​​ണ് അ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്. 2014 മു​​​​​ത​​​​​ൽ ബി​​​​​ജെ​​​​​പി​​​​​യാ​​​​​ണ് ഹ​​​​​രി​​​​​യാ​​​​​ന ഭ​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.