തെരഞ്ഞെടുപ്പിലെ ഇലക്‌ട്രോണിക് രേഖകളുടെ പൊതുപരിശോധനയ്ക്ക് പൂട്ട്
തെരഞ്ഞെടുപ്പിലെ ഇലക്‌ട്രോണിക് രേഖകളുടെ പൊതുപരിശോധനയ്ക്ക് പൂട്ട്
Sunday, December 22, 2024 2:07 AM IST
സീ​നോ സാ​ജു

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സി​സി​ടി​വി തു​ട​ങ്ങി​യ ഇ​ല​ക്‌​ട്രോ​ണി​ക് രേ​ഖ​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഇ​നി പ​രി​ശോ​ധി​ക്കാ​ൻ അ​നു​വാ​ദ​മി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് രേ​ഖ​ക​ൾ പൊ​തു​പ​രി​ശോ​ധ​ന​യ്ക്കു ന​ൽ​കി​യി​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു ച​ട്ടം കേ​ന്ദ്ര​സ​ർ​ക്കാ​ർ ഭേ​ദ​ഗ​തി ചെ​യ്ത​തോ​ടെ​യാ​ണു പു​തി​യ നി​യ​ന്ത്ര​ണം.

ക​ഴി​ഞ്ഞ ഹ​രി​യാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ പ​ഞ്ചാ​ബ്-​ഹ​രി​യാ​ന ഹൈ​ക്കോ​ട​തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് ഉ​ത്ത​ര​വി​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്തു​കൊ​ണ്ട് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ട​ത്.

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ രേ​ഖ​ക​ളും പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യ്ക്കാ​യി വി​ട്ടു​ന​ൽ​കാ​ൻ അ​നു​വ​ദി​ച്ചി​രു​ന്ന 1961ലെ ​നി​യ​മ​മാ​ണു കേ​ന്ദ്രം ഭേ​ദ​ഗ​തി ചെ​യ്ത​ത്. ഭേ​ദ​ഗ​തി പ്ര​കാ​രം നി​യ​മ​ത്തി​ൽ പ്ര​തി​പാ​ദി​ച്ചി​ട്ടു​ള്ള രേ​ഖ​ക​ൾ മാ​ത്ര​മേ പൊ​തു​പ​രി​ശോ​ധ​ന​യ്ക്ക് വി​ട്ടു​ന​ൽ​കൂ.

ഇ​തു​പ്ര​കാ​രം സ്ഥാ​നാ​ർ​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ത്രി​ക, തെ​ര​ഞ്ഞെ​ടു​പ്പ് ഏ​ജ​ന്‍റു​മാ​രു​ടെ വി​വ​രം, തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം തു​ട​ങ്ങി​യ​വ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​കു​ന്പോ​ൾ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ സി​സി​ടി​വി കാ​മ​റ, വെ​ബ്കാ​സ്റ്റി​ഗ് വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ തു​ട​ങ്ങി​യ ഇ​ല​ക്‌​ട്രോ​ണി​ക് രേ​ഖ​ക​ളി​ലാ​ണു കേ​ന്ദ്ര​സ​ർ​ക്കാ​ർ പൂ​ട്ടി​ട്ടി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ഒ​ന്പ​തി​ന് ഹ​രി​യാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള എ​ല്ലാ രേ​ഖ​ക​ളും ഹാ​ജ​രാ​ക്കാ​ൻ പ​ഞ്ചാ​ബ്-​ഹ​രി​യാ​ന ഹൈ​ക്കോ​ട​തി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നോ​ട് ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും എ​ത്ര വോ​ട്ടു​ക​ൾ പോ​ൾ ചെ​യ്തു​വെ​ന്നു​ള്ള 17സി ​രേ​ഖ​യും ഇ​വി​എം രേ​ഖ​ക​ളു​മെ​ല്ലാം പ​രി​ശോ​ധ​ന​യ്ക്കാ​യി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മെ​ഹ​മൂ​ദ് പ്രാ​ച എ​ന്ന അ​ഭി​ഭാ​ഷ​ക​ൻ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​യി​രു​ന്നു കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.


പ്രാ​ച ഹ​രി​യാ​ന സ്വ​ദേ​ശി​യ​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി​യ​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നെ​ങ്കി​ലും നി​യ​മ​മ​നു​സ​രി​ച്ച് രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന ആ​ർ​ക്കും പ​രി​ശോ​ധ​ന​യ്ക്കാ​യി ന​ൽ​ക​ണ​മെ​ന്നു കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​ക്കൊ​ണ്ടു​ള്ള കേ​ന്ദ്ര​ത്തി​ന്‍റെ നീ​ക്കം.

അ​തി​നി​ടെ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സു​താ​ര്യ​ത​യെ ബാ​ധി​ക്കു​ന്ന നീ​ക്ക​മാ​ണി​തെ​ന്നു എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശ് കു​റ്റ​പ്പെ​ടു​ത്തി.

കേ​ന്ദ്ര​ത്തി​ന്‍റെ നീ​ക്ക​ത്തി​നു പി​ന്നി​ൽ എ​ന്തൊ​ക്കെ​യോ ചി​ല വ​ലി​യ തെ​റ്റു​ക​ളു​ണ്ടെ​ന്നാ​യി​രു​ന്നു എ​എ​പി ദേ​ശീ​യ ക​ണ്‍​വീ​ന​ർ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ പ്ര​തി​ക​ര​ണം.

തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ വാ​ദം

പോ​ളിം​ഗ് സ​മ​യ​ത്തെ സി​സി​ടി​വി വീ​ഡി​യോ​ക​ൾ വോ​ട്ട് ചെ​യ്ത​യാ​ളു​ടെ സ്വ​കാ​ര്യ​ത​യെ ബാ​ധി​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​യ​തെ​ന്ന് അ​ധി​കൃ​ത​ർ സൂ​ചി​പ്പി​ച്ചു.

ഇ​ത്ത​രം ദൃ​ശ്യ​ങ്ങ​ൾ നി​ർ​മി​ത​ബു​ദ്ധി ഉ​പ​യോ​ഗി​ച്ച് വ്യാ​ജ വീ​ഡി​യോ​ക​ളാ​ക്കി മാ​റ്റാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി. തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​ല്ലാ രേ​ഖ​ക​ളും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​കു​മെ​ന്നും എ​ന്നാ​ൽ ഭേ​ദ​ഗ​തി​ക്കു​ശേ​ഷം ഇ​ല​ക്‌​ട്രോ​ണി​ക് ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ക്കാ​ൻ കോ​ട​തി​യെ സ​മീ​പി​ക്കേ​ണ്ടി​വ​രു​മെ​ന്നു മാ​ത്ര​മാ​ണ് വ്യ​ത്യാ​സ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.