രാഹുലിനെതിരായ കേസ് ശ്രദ്ധ തിരിക്കാനെന്നു പ്രിയങ്ക
രാഹുലിനെതിരായ കേസ്  ശ്രദ്ധ തിരിക്കാനെന്നു പ്രിയങ്ക
Saturday, December 21, 2024 2:41 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രേ പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​തി​നെ​തി​രേ കോ​ൺ​ഗ്ര​സ് രം​ഗ​ത്ത്. രാ​ഹു​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന ബി​ജെ​പി എം​പി​മാ​രു​ടെ ആ​രോ​പ​ണം കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി എം​പി പ്ര​തി​ക​രി​ച്ചു.

ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണു ബി​ജെ​പി സ്വീ​ക​രി​ക്കു​ന്ന​ത്. അ​വ​ർ വ​ള​രെ നി​രാ​ശ​രാ​യ​തു​കൊ​ണ്ട് തെ​റ്റാ​യ എ​ഫ്ഐ​ആ​റു​ക​ൾ ഇ​ടു​ന്നു. രാ​ഹു​ലി​ന് ഒ​രി​ക്ക​ലും ആ​രേ​യും ആ​ക്ര​മി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും പ്രി​യ​ങ്ക പ്ര​തി​ക​രി​ച്ചു.

അം​ബേ​ദ്ക​ർ വി​ഷ​യ​ത്തി​ൽ ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ വി​കാ​രം എ​ന്താ​ണെ​ന്ന​ത് പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണെ​ന്നും ഈ ​വി​ഷ​യം ഉ​ന്ന​യി​ക്കു​ന്പോ​ൾ അ​വ​ർ പ്ര​തി​പ​ക്ഷ​ത്തെ ഭ​യ​പ്പെ​ടു​ക​യാ​ണെ​ന്നും പ്രി​യ​ങ്ക കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രേ കേ​സ് ഫ​യ​ൽ ചെ​യ്ത​തു ബ​ഹു​മ​തി​യാ​യി കാ​ണു​ന്നു​വെ​ന്ന് കോ​ണ്‍ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. ത​ങ്ങ​ളെ ശാ​രീ​രി​ക​മാ​യി ആ​ക്ര​മി​ച്ച ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രേ കോ​ണ്‍ഗ്ര​സ് വ​നി​താ എം​പി​മാ​ർ ന​ൽ​കി​യ പ​രാ​തി​ക​ളി​ൽ എ​ന്തു​കൊ​ണ്ടാ​ണു ഡ​ൽ​ഹി പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​ത്. പ്ര​തി​ഷേ​ധ​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ടാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ത​ന്ത്ര​മാ​ണ് രാ​ഹു​ലി​നെ​തി​രാ​യ കേ​സ്.


എ​ന്തൊ​ക്കെ വ​ന്നാ​ലും ആ​ർ​എ​സ്എ​സ് -ബി​ജെ​പി ഭ​ര​ണ​ത്തി​നെ​തി​രേ നി​ല​കൊ​ള്ളു​ന്ന​തി​ൽ​നി​ന്ന് ഒ​ര​ടി പി​ന്നോ​ട്ടു പോ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഏ​ഴു​വ​ർ​ഷം വ​രെ ത​ട​വ് ല​ഭി​ക്കാ​വു​ന്ന വ​കു​പ്പു​ക​ള​ട​ക്കം ചു​മ​ത്തി​യാ​ണ് രാ​ഹു​ലി​നെ​തി​രേ ഡ​ൽ​ഹി പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.